21 April, 2021 07:27:58 PM


പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് നഗ്നചിത്രങ്ങള്‍ പകര്‍ത്തിയ യുവാവ് അറസ്റ്റില്‍



ഏറ്റുമാനൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയും നഗ്നചിത്രങ്ങള്‍ നിരവധി ആളുകള്‍ക്ക് അയച്ചു നല്‍കുകയും ചെയ്ത യുവാവ് അറസ്റ്റില്‍. കാഞ്ഞിരപ്പള്ളി  ഇടക്കുന്നം ഭാഗത്ത് കണ്ണംകുടിയില്‍ വീട്ടില്‍ സുട്ടു എന്നറിയപ്പെടുന്ന ബാദുഷാ സജീര്‍ (21) ആണ് അറസ്റ്റിലായത്. ചിത്രങ്ങള്‍ കിട്ടിയ പൌരബോധമുള്ള ഒരാള്‍ കോട്ടയം ഡി വൈ എസ് പി  എം അനില്‍ കുമാറിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലാകുന്നത്. 


പെണ്‍കുട്ടിയെ പരിചയപ്പെട്ടു പ്രണയം നടിച്ച് നിരവധി ദിവസങ്ങളായി പീഡിപ്പിച്ചുവന്നിരുന്നതിനിടയില്‍ ഇയാള്‍ ഒട്ടേറെ നഗ്നചിത്രങ്ങള്‍ പകര്‍ത്തിയിരുന്നു. പെണ്‍കുട്ടി പ്രണയബന്ധത്തില്‍ നിന്നും പിന്മാറുന്നു എന്നറിയിച്ചതിനെ തുടര്‍ന്നാണ്‌  നിരവധി ആളുകള്‍ക്ക് ഈ നഗ്നചിത്രങ്ങള്‍  അയച്ചു നല്‍കിയത്. നഗ്നചിത്രങ്ങള്‍ അടങ്ങിയ ഇയാളുടെ മൊബൈല്‍ ഫോണും പോലിസ് കണ്ടെടുത്തു.


കോട്ടയം ഡി വൈ എസ് പി  എം അനില്‍കുമാറിന് വിവരം ലഭിച്ച്  രണ്ടു  മണിക്കൂറിനുള്ളില്‍ തന്നെ  ബാദുഷയെ  കോട്ടയം ഡിവൈഎസ്പി ഓഫീസിലെ സബ്‌ ഇന്‍സ്പെക്ടര്‍മാരായ  ഉദയകുമാര്‍ പി ബി, പ്രസാദ് കെ ആര്‍, അസിസ്റ്റന്‍റ്‌ സബ്‌ ഇന്‍സ്പെക്ടര്‍ അരുണ്‍കുമാര്‍ കെ ആര്‍,  സീനിയര്‍ സിപിഓ നിസാര്‍, സിപിഓ ബിജു ബാലന്‍ എന്നിവര്‍ ചേര്‍ന്ന് കണ്ടെത്തുകയായിരുന്നു. ഏറ്റുമാനൂര്‍ സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍  പി കെ മനോജ്‌  കുമാര്‍ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി. കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു.  



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K