15 April, 2021 05:34:16 PM
'സ്ത്രീയും രാഷ്ട്രീയവും': ലതികാ സുഭാഷ് 17ന് കോട്ടയത്ത് സംസാരിക്കുന്നു
കോട്ടയം: അധികാരത്തിലെത്താനുള്ള ഉപകരണങ്ങളില്‍ ഒന്നായി സ്ത്രീകളെ കാണുകയും കാര്യത്തോടടുക്കുമ്പോള്‍ ഇവരെ കറിവേപ്പില പോലെ എടുത്തെറിയുകയും ചെയ്യുന്ന രാഷ്ട്രീയക്കാരുടെ പ്രവണതക്കെതിരെ വിമന്‍ ഫോര്‍ പൊളിറ്റിക്കല്‍ ജസ്റ്റിസ് രംഗത്ത്. സ്ത്രീകള്‍ രാഷ്ട്രീയത്തില്‍ തഴയപ്പെടുന്നതിന്‍റെ ഏറ്റവും ഒടുവിലത്തെ സാക്ഷിയായ മഹിളാ കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷിനെ മുന്നില്‍ നിര്‍ത്തി വന്‍ പരിപാടികള്‍ക്കാണ് വിമന്‍ ഫോര്‍ പൊളിറ്റിക്കല്‍ ജസ്റ്റിസ് പ്രവര്‍ത്തകര്‍ രൂപം നല്‍കി വരുന്നത്.
ഇതിന്‍റെ ആദ്യഘട്ടമായി ലതികാ സുഭാഷ് കോട്ടയത്ത് സംസാരിക്കുന്നു. ഏപ്രില്‍ 17ന് 3 മണിക്ക് ശാസ്ത്രി റോഡിലുള്ള പബ്ലിക് ലൈബ്രറി ഹാളില്‍ നടക്കുന്ന പരിപാടിയില്‍ 'സ്ത്രീയും രാഷ്ട്രീയവും' എന്ന വിഷയത്തെ അധികരിച്ചാണ് ലതിക സംസാരിക്കുക. പരിപാടിയുടെ പ്രചരണാര്‍ത്ഥം കഴിഞ്ഞ ദിവസം രാത്രി 10 മണിക്കുശേഷം സ്ത്രീകള്‍ തന്നെ മുന്നിട്ടിറങ്ങി കോട്ടയം നഗരത്തില്‍ പോസ്റ്ററുകള്‍ പതിച്ചു. ഹൈക്കോടതിയിലെ അഭിഭാഷക അഡ്വ.സജിത ആര്‍.എന്‍, വിദ്യാര്‍ത്ഥിനി സായൂജ്യ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രാത്രിയില്‍ സ്ത്രീകള്‍ തെരുവിലിറങ്ങി പോസ്റ്ററുകള്‍ പതിച്ചത്.