12 April, 2021 10:57:58 PM


കോവിഡിന് പിന്നാലെ ന്യൂമോണിയയും; ശബ്ദം നഷ്ടപ്പെട്ട് മണിയന്‍പിള്ള രാജു



കൊച്ചി: കൊറോണ രോഗബാധിതനായതിന് പിന്നാലെ മണിയന്‍പിള്ള രാജുവിന് ന്യൂമോണിയയും പിടിപെട്ട് ശബ്ദം നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസങ്ങളില്‍ മരണത്തിനും ജീവനും ഇടയിലുള്ള നൂല്‍പാലത്തിലൂടെയാണു മണിയന്‍ പിള്ള രാജു നടന്നു നീങ്ങിയത്. 


ഫെബ്രുവരി 26നു കൊച്ചിയില്‍ ഒരു പാട്ടിന്‍റെ റെക്കോഡിംഗില്‍ പങ്കെടുക്കാന്‍ പോയിരുന്നു. അന്ന് അവിടെ എത്തിയ കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എയ്ക്ക് പിറ്റേദിവസം കൊറോണ സ്ഥിരീകരിച്ചു. പിന്നാലെയാണ് മണിയന്‍പിള്ള രാജുവിനും കോവിഡ് ബാധിച്ചത്. രണ്ടു ദിവസത്തിന് ശേഷം മണിയന്‍പിള്ളയ്ക്ക് തലവേദനയും ചുമയും ആരംഭിച്ചിരുന്നു. തുടര്‍ന്നാണ് മണിയന്‍ പിള്ളയെ ആശുപത്രിയില്‍ പ്രവേശിച്ചത്. 


കൊറോണ മാറിയതിന് ശേഷം ന്യുമോണിയ പിടിപെട്ടതിനെ തുടര്‍ന്നു അദേഹത്തെ മറ്റൊരു ആശുപത്രിയിലെ ഐസിയുവിലേക്ക് മാറ്റി. ശബ്ദിക്കാന്‍ പോലും വയ്യാത്ത അവസ്ഥയായിരുന്നു ഈ സമയം. 18 ദിവസത്തെ ആശുപത്രിവാസം അവസാനിപ്പിച്ച്‌ മാര്‍ച്ച്‌ 25ന് തിരിച്ചെത്തിയെങ്കിലും സംസാരിക്കാനുള്ള ബുദ്ധിമുട്ട് തുടര്‍ന്നു. മറ്റൊരു ശബ്ദമാണ് വന്നത്. ഇപ്പോള്‍ 70 ശതമാനവും ശബ്ദം ശരിയായി. വീട്ടില്‍ വിശ്രമത്തിലാണ് മണിയന്‍പിള്ള രാജു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K