29 March, 2021 04:05:03 PM


കേരളത്തിൽ വികസിച്ചത് നാടല്ല, ചില വ്യക്തികള്‍ - അഡ്വ.പ്രിൻസ് ലൂക്കോസ്



ഏറ്റുമാനൂർ: വികസനം എന്നാൽ അത് നാടിനു വേണ്ടിയുള്ളതാവണമെന്നു ഏറ്റുമാനൂർ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസ്. മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ നടന്ന കുടുംബയോഗങ്ങളിലും കൺവൻഷനുകളിലും പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇടതു സർക്കാരിന്റെ കാലത്ത് വലിയ വികസനം ഉണ്ടായതായാണ് സി.പി.എം പറയുന്നത്. എന്നാൽ, അന്ന് കേരളത്തിൽ വികസിച്ചത് ചിലർ  മാത്രമാണ്. സാധാരണക്കാർക്ക് ഒരു പ്രയോജനവും ഇല്ലാത്ത സർക്കാരാണ് കേരളത്തിൽ അഞ്ച് വർഷം ഭരിച്ചത്.  അതുകൊണ്ടു തന്നെ നാടിനും നാട്ടുകാർക്കും നല്ലതുണ്ടാകാൻ യു.ഡി.എഫ് തന്നെ വീണ്ടും അധികാരത്തിൽ എത്തണമെന്നും അദ്ദേഹം പറഞ്ഞു. 


ഓശാനയുടെ പുണ്യദിവസമായ ഇന്നലെ സ്ഥാനാര്‍ഥി വിവിധ ആരാധനാലയങ്ങളിൽ പ്രാർത്ഥനയ്ക്കായി എത്തി.  അതിരമ്പുഴ പള്ളിയിൽ എത്തിയ സ്ഥാനാർത്ഥി ഇവിടെ പ്രാർത്ഥനയിൽ പങ്കു ചേർന്ന ശേഷം മാന്നാനം കത്തോലിക്കാ സമാജത്തിന്‍റെ സ്വീകരണ പരിപാടിയിൽ പങ്കെടുത്തു. ഉച്ചയ്ക്ക് രണ്ടു വിവാഹ ചടങ്ങുകളിൽ സന്ദർശനം നടത്തി. ഉച്ചയ്ക്ക് ശേഷം തെള്ളകം അമ്മവീട് സന്ദർശിച്ചു. ഇവിടുത്തെ കുട്ടികളുമായി സമയം ചിലവഴിച്ച ശേഷം അതിരമ്പുഴയിലും, ഏറ്റുമാനൂരിലും വിവിധ കുടുംബ യോഗങ്ങളിലും തിരഞ്ഞെടുപ്പ്  കൺവൻഷനുകളിലും പങ്കെടുത്തു. ഇന്ന് അതിരമ്പുഴ പഞ്ചായത്തിലെ പ്രചാരണ പ്രവർത്തനങ്ങളിലാണ് സ്ഥാനാർത്ഥി. 





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K