14 March, 2021 11:33:34 AM


കാറിനുള്ളില്‍ മധ്യവയസ്കന്‍ തൂങ്ങി മരിച്ച നിലയില്‍; സംഭവത്തില്‍ ദുരൂഹത



ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ - മണര്‍കാട് ബൈപാസ് റോഡില്‍ മധ്യവയസ്കന്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍. ഏറ്റുമാനൂര്‍ ചുണ്ടകാട്ടില്‍ കരുണാകരന്‍റെ മകന്‍ സതീശ്കുമാര്‍ (തമ്പി - 54) ആണ് മരിച്ചത്. തോര്‍ത്ത് കഴുത്തില്‍ കെട്ടി കാറിനുള്ളിലെ പിടിയില്‍ കെട്ടി തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. 


പട്രോളിംഗിന് പോയ പോലീസുകാരാണ് ഇന്ന് പുലര്‍ച്ചെ 1.30 മണിയോടെ ചെറുവാണ്ടൂര്‍ കെ.എന്‍.ബി ജംഗ്ഷന് വടക്കുമാറി  കാറിനുള്ളില്‍ സതീശിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംശയകരമായ സാഹചര്യത്തില്‍ റോഡില്‍ കിടന്ന കാര്‍ പരിശോധിക്കുകയായിരുന്നു. വാഹനകച്ചവടവും സാമ്പത്തികഇടപാടുകളും മറ്റും നടത്തിവന്നിരുന്നയാളാണ് സതീശ്കുമാര്‍.


അതേസമയം, സംഭവത്തില്‍ ദുരൂഹത ആരോപിക്കപ്പെടുന്നുമുണ്ട്. കാറിനുള്ളില്‍ എങ്ങനെ ഈ തരത്തില്‍ ആത്മഹത്യ ചെയ്യുമെന്നാണ് സംശയം ഉയരുന്നത്. എന്നാല്‍ ആത്മഹത്യയാണെന്നാണ് പ്രാഥമികനിഗമനം എന്ന് പോലീസ് പറഞ്ഞു. പോലീസിന്‍റെ മേല്‍നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 9.6K