21 February, 2021 06:25:39 PM
കാപ്പന് പിന്തുണ: ഏഴു ബ്ലോക്ക് പ്രസിഡന്‍റുമാരടക്കം എൻ സി പി യിൽ നിന്നും കൂട്ടരാജി
പാലാ: എൻ സി പി യിൽനിന്നും ഏഴു ബ്ലോക്ക് പ്രസിഡന്‍റുമാരടക്കം നിരവധി പേർ രാജിവച്ച് മാണി സി കാപ്പന് പിന്തുണ പ്രഖ്യാപിച്ചു. എൻ സി പി ബ്ലോക്ക് പ്രസിഡന്‍റുമാരായ ഷാജി കുറുമുട്ടം (കോട്ടയം), ബാബു കാലാ (കടുത്തുരുത്തി), ജോഷി പുതുമന (പാലാ), തോമസുകുട്ടി (പൂഞ്ഞാർ), വി ആർ ഗോപാലകൃഷ്ണൻ (പുതുപ്പള്ളി), സുധീർ ശങ്കരമംഗലം (ചങ്ങനാശ്ശേരി), പി എം ഇബ്രാഹിം (കാഞ്ഞിരപ്പള്ളി) എന്നിവരാണ് കോട്ടയം ജില്ലയിലെ രാജിവച്ച ബ്ലോക്ക് പ്രസിഡന്‍റുമാർ.
സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം നീണ്ടൂർ പ്രകാശ്, സംസ്ഥാന കമ്മിറ്റി അംഗം യു ഡി മത്തായി, ക്ലീറ്റസ് ഇഞ്ചിപ്പറമ്പിൽ (ജില്ലാ വൈസ് പ്രസിഡൻ്റ്), ബേബി ഈറ്റത്തോട്ട് (ജില്ലാ സെക്രട്ടറി), എൻ വൈ സി ജില്ലാ പ്രസിഡൻ്റ് താഹ തലനാട്, നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡൻറ് ജ്യോതി ലക്ഷ്മി, സംസ്ഥാന സെക്രട്ടറി ശോശാമ്മ എബ്രാഹം, എൻ എൽ സി ജില്ലാ പ്രസിഡൻ്റ് രാജേഷ് ജോൺ, ബ്ലോക്ക് വൈസ് പ്രസിഡൻ്റുമാരായ ഷിബു കുമരകം (കടുത്തുരുത്തി), ഷാജി മറ്റത്തിൽ (കോട്ടയം), കണ്ണൻ ഇടപ്പാടി (പാലാ), അജയൻ പെരുംച്ചേരിൽ (ചങ്ങനാശ്ശേരി), നാഷണലിസ്റ്റ് കർഷക കോൺഗ്രസ് പാലാ ബ്ലോക്ക് പ്രസിഡൻ്റ് റോയി നാടുകാണി എന്നിവരും എൻ സി പി യിൽ നിന്നും രാജിവച്ചു.
പാലാ ബ്ലോക്കിൽ മുഴുവൻ മണ്ഡലം പ്രസിഡന്‍റുമാരും മാണി സി കാപ്പന് പിന്തുണ പ്രഖ്യാപിച്ചു എൻ സി പി വിട്ടു. പോഷക സംഘടനാ ഭാരവാഹികളും കാപ്പന് പിന്തുണ നൽകി സ്ഥാനമൊഴിഞ്ഞു. തോമസ് സ്രാമ്പിക്കൽ (പാലാ), അശോകൻ വലവൂർ (കരൂർ), ഫിലിപ്പ് ചാണ്ടി (മുത്തോലി), പയസ് (കൊഴുവനാൽ), സണ്ണി പൈക (മീനച്ചിൽ), രഞ്ജിത്ത് വെട്ടുകല്ലേൽ (ഭരണങ്ങാനം), സജി പുളിക്കൻ (കടനാട്), ബിജു (മേലുകാവ്), രാജൻ (തലനാട്), ജീനസ്നാഥ് (രാമപുരം), ഉണ്ണി മുട്ടത്ത് (മൂന്നിലവ്), എൻ റ്റി തോമസ് (തലപ്പലം), സാവച്ചൻ പ്ലാംബ്ലാനി(എലിക്കുളം) എന്നിവരാണ് രാജിവച്ച മണ്ഡലം പ്രസിഡന്‍റുമാർ. എൻ സി പി കോട്ടയം ജില്ലാ പ്രസിഡന്‍റ് സാജു എം ഫിലിപ്പ്, സംസ്ഥാന ജനറൽ സെക്രട്ടറി സലിം പി മാത്യു, ദേശീയസമിതി അംഗം എം പി കൃഷ്ണൻനായർ തുടങ്ങിയവർ നേരത്തെ രാജിവച്ചിരുന്നു.