21 February, 2021 09:04:47 AM


മാ​സ്ക് ധ​രി​ക്കാ​തെ ഭാ​ര്യ​യ്ക്കൊ​പ്പം ബൈ​ക്ക് സ​വാ​രി; വി​വേ​ക് ഒ​ബ്റോ​യി​ക്കെ​തി​രെ കേസ്



മും​ബൈ: മാ​സ്‌​ക് ധ​രി​ക്കാ​തെ ബൈ​ക്കി​ല്‍ ചു​റ്റി​യ ബോ​ളി​വു​ഡ് ന​ട​ന്‍ വി​വേ​ക് ഒ​ബ്‌​റോ​യി​ക്കെ​തി​രെ എ​ഫ്‌​ഐ​ആ​ര്‍. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ ലം​ഘി​ച്ച​തി​നാ​ണ് ന​ട​പ​ടി.

ഫെ​ബ്രു​വ​രി 14നാ​ണ് ത​ന്‍റെ ഹാ​ര്‍​ലി ഡേ​വി​ഡ്‌​സ​ണ്‍ ബൈ​ക്കി​ല്‍ ഹെ​ല്‍​മ​റ്റും മാ​സ്‌​കും ധ​രി​ക്കാ​തെ ഭാ​ര്യ​യ്ക്കൊ​പ്പം വി​വേ​ക് ഒ​ബ്‌​റോ​യി മും​ബൈ ന​ഗ​ര​ത്തി​ലൂ​ടെ ചു​റ്റി​ക്ക​റ​ങ്ങി​യ​ത്. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് പോ​ലീ​സ് വി​വേ​ക് ഒ​ബ്‌​റോ​യി​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

ജു​ഹൂ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. ഹെ​ല്‍​മ​റ്റ് ധ​രി​ക്കാ​തെ ബൈ​ക്ക് ഓ​ടി​ച്ച​തി​ന് ഇ​ദ്ദേ​ഹ​ത്തി​ല്‍ നി​ന്നും പി​ഴ ഈ​ടാ​ക്കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K