07 February, 2021 01:27:59 PM


പോൺ വീഡിയോകൾ ചിത്രീകരിച്ച് സൈറ്റിൽ അപ്ലോഡ് ചെയ്ത നടിയും കൂട്ടാളികളും അറസ്റ്റിൽ



മുംബൈ: പോൺ വീഡിയോകൾ ചിത്രീകരിച്ച് സ്വന്തം സൈറ്റിൽ അപ്ലോഡ് ചെയ്ത നടി അറസ്റ്റിൽ. സിനിമ-വെബ് സീരിസ് താരവും പ്രമുഖ മോഡലുമായ ഗെഹന വസിഷ്ഠ് (വന്ദന തിവാരി) ആണ് അറസ്റ്റിലായത്. മുംബൈ ക്രൈംബ്രാഞ്ചിന്‍റെ പ്രോപ്പര്‍ട്ടി സെല്ലാണ് നടിയെ അറസ്റ്റ് ചെയ്തത്.


ഇവരെക്കൂടാതെ നിരവധി മോഡലുകൾക്കും സഹതാരങ്ങള്‍ക്കും പ്രൊഡക്ഷൻ ഹൗസുകൾക്കും ഇത്തരം വീഡിയോ ചിത്രീകരണത്തിലും സൈറ്റുകളിൽ അപ്ലോഡ് ചെയ്യുന്നതിലും പങ്കുണ്ടെന്നും അന്വേഷണസംഘം കണ്ടെത്തി. രാജ്യത്ത് പോണ്‍ വീഡിയോ ചിത്രീകരിക്കുന്നത് കുറ്റകൃത്യമാണ്. ഒരു മുതിർന്ന ഉദ്യോഗസ്ഥൻ നൽകിയ വിവരം അനുസരിച്ച് ഇതുവരെ 87 പോൺ വീഡിയോകളാണ് ഗെഹന തന്‍റെ സ്വന്തം വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തിരിക്കുന്നത്. സൈറ്റിലെ ഉള്ളടക്കം കാണുന്നതിനായി 2000 രൂപയാണ് സബ്സ്ക്രിപ്ഷൻ തുകയായി അടക്കേണ്ടത്. 


മിസ് ഏഷ്യ ബിക്കിനി വിജയി ആയ ഗെഹന, ആൾട്ട് ബാലാജിയുടെ 'ഗന്ദീ ബാത്ത്' എന്ന വെബ് സീരിസിലൂടെയാണ് ശ്രദ്ധ നേടുന്നത്. ഇതിനൊപ്പം പരസ്യങ്ങളിലും ഹിന്ദി-തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മിസ് ഏഷ്യ ബിക്കിനി വിജയി ആയ ഗെഹന, ആൾട്ട് ബാലാജിയുടെ 'ഗന്ദീ ബാത്ത്' എന്ന വെബ് സീരിസിലൂടെയാണ് ശ്രദ്ധ നേടുന്നത്. ഇതിനൊപ്പം പരസ്യങ്ങളിലും ഹിന്ദി-തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.


നിരവധി പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് അറസ്റ്റ് ഉണ്ടായതെന്നാണ് പൊലീസ് പറയുന്നു. പോൺ ഫിലിമിൽ അഭിനയിക്കുന്നതിന് തങ്ങൾ നിർബന്ധിതരാക്കപ്പെട്ടു എന്നു കാട്ടി മൂന്നോളം പേരാണ് പരാതി നൽകിയത് ഇതിന്‍റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് ഗെഹന ഉൾപ്പെടെയുള്ളവർ അറസ്റ്റിലായത്. 

'സിനിമയിൽ റോൾ നൽകാമെന്ന വാഗ്ദാനം നൽകി പുതുമുഖങ്ങളായ ആളുകളെയാണ് ഇവർ ഇരകളാക്കുന്നതെന്നാണ് പൊലീസ് പറയുന്നത്. ഇങ്ങനെയെത്തുന്ന ആളുകളെ കൊണ്ട് ചില പ്രത്യേക രംഗങ്ങൾ ചിത്രീകരിക്കും. അതിനുശേഷം വൻതുക വാഗ്ദാനം ചെയ്ത് കരാറിലൊപ്പിട്ട വാങ്ങിയശേഷം നിർബന്ധപൂർവം പോൺ ചിത്രങ്ങളിൽ അഭിനയിപ്പിക്കുകയാണ് രീതി. അറസ്റ്റിലായ പ്രതികളെയെല്ലാം ഫെബ്രുവരി പത്ത് വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K