30 October, 2020 07:35:34 PM
ഏറ്റുമാനൂർ നഗരസഭയുടെ ആധുനിക ഗ്യാസ് ശ്മശാനം ഉദ്ഘാടനം ചെയ്തു

ഏറ്റുമാനൂർ: ഏറ്റുമാനൂര്‍ നഗരസഭ ലോകബാങ്ക് സഹായവും തനത് ഫണ്ടും ഉപയോഗിച്ച് ചെറുവാണ്ടൂരിൽ നിർമ്മിച്ച ആധുനിക ഗ്യാസ് ശ്മശാനത്തിന്‍റെ ഉദ്ഘാടനം കെ.സുരേഷ് കുറുപ്പ് എം.എൽ.എ. നിർവ്വഹിച്ചു. നഗരസഭാ ചെയർമാൻ ബിജു കുമ്പിക്കൻ അധ്യക്ഷത വഹിച്ചു.
ലോട്ട് എൽ.പി.ജി സിസ്റ്റത്തില്‍ പ്രവർത്തിക്കുന്ന ശ്മശാനം ജില്ലയിലെ തന്നെ ഏറ്റവും വലുതാണ്. വിവിധ മതസ്ഥതരുടെ ആചാരപരമായ ചടങ്ങുകൾ നടത്തുന്നതിനും അനുശോചന യോഗങ്ങൾ ചേരുന്നതിനും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ രണ്ട് നിലകളിലായി ഏർപ്പെടുത്തിയിട്ടുണ്ട്. ഭിന്നശേഷിക്കാരുൾപ്പെടെ ശാരീരിക വൈകല്യമുള്ളവർക്ക് ഇരുനിലകളിലും പ്രവേശിക്കുന്നതിന് റാമ്പ് അടക്കമാണ് കെട്ടിട നിർമ്മാണം. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്.