25 October, 2020 08:27:56 PM
ബൈക്ക് അപകടത്തിൽ നീണ്ടൂർ സ്വദേശി യുവാവ് മരിച്ചു; ഒരാൾക്ക് പരിക്ക്

ഏറ്റുമാനൂർ : നീണ്ടൂർ റോഡിൽ ഓണംത്തുരുത്ത് കവലക്കു സമീപം ബൈക്ക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു. ഒരാൾക്ക് പരിക്ക്. നീണ്ടൂർ പെരുവേലിയിൽ സജിയുടെയും സജിതയുടെയും മകൻ പി കെ സജിത് (21) ആണ് മരിച്ചത്. ഇയാളോടൊപ്പം യാത്ര ചെയ്ത നീണ്ടൂർ മുകളേൽ കണ്ണനെ (20) പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച വൈകുന്നേരം 7.15 മണിയോടെ ആയിരുന്നു അപകടം. നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതിപോസ്റ്റിൽ ഇടിക്കുകയായിരുന്നുവത്രെ. നീണ്ടൂർ മാമ്മൂട്ടിൽ കണ്ടൻകുഞ്ഞിന്‍റെ മകൻ എം കെ പൊന്നുണ്ണിയുടെ പേരിലുള്ള ഡ്യൂക്ക് ബൈക്ക് ആണ് അപകടത്തിൽപെട്ടത്. സജിത്തിന്‍റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സഹോദരങ്ങൾ : ധധ്യ, സാന്ദ്ര.