10 October, 2020 02:54:05 PM
ഏറ്റുമാനൂര്‍ ചിറക്കുളത്തിന് സമീപം അബോധാവസ്ഥയില്‍ കണ്ടെത്തിയ അജ്ഞാതന്‍ മരിച്ചു

ഏറ്റുമാനൂര്‍: ടൗണില്‍ ചിറക്കുളത്തിന് സമീപം അബോധാവസ്ഥയില്‍ കണ്ടെത്തിയ അജ്ഞാതന്‍ മരണമടഞ്ഞു. ഉദ്ദേശം 50 വയസിന് മേല്‍ പ്രായം തോന്നിക്കുന്നയാളെ വ്യാഴാഴ്ച വൈകിട്ടാണ് അബോധാവസ്ഥയില്‍ കണ്ടെത്തിയത്. പോലീസെത്തി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തമിഴ്നാട്ടുകാരനെന്നും പേര് ജോസഫ് എന്നും പറയപ്പെടുന്നതല്ലാതെ ഇയാളെകുറിച്ച് മറ്റ് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍. ഇയാളെകുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ അറിയാവുന്നവര്‍ താഴെ പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടേണ്ടതാണെന്ന് ഏറ്റുമാനൂര്‍ പോലീസ് അറിയിച്ചു. ഫോണ്‍ - 0481 25353517, 9497932050