18 September, 2020 09:29:24 PM
ഏറ്റുമാനൂര്‍ ടൗണില്‍ ഓട്ടോയും കാറും സ്കൂട്ടറും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്

ഏറ്റുമാനൂര്‍: ഏറ്റുമാനൂരില്‍ ഓട്ടോയും കാറും സ്കൂട്ടറും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്. വെള്ളിയാഴ്ച രാത്രി ഏഴര മണിയോടെ എം.സി.റോഡില്‍ ഏറ്റുമാനൂര്‍ പടിഞ്ഞാറെനടയിലായിരുന്നു അപകടം. അപകടത്തില്‍ പരിക്കേറ്റ് ഓട്ടോ ഡ്രൈവര്‍ പേരൂര്‍ കന്നുവെട്ടുമുകളേല്‍ രാഹുല്‍രാജ് (23)നെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമികശുശ്രൂഷകള്‍ക്ക് ശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെള്ളകത്തെ സ്വകാര്യ ആശുപത്രി നഴ്സായ തവളക്കുഴി നെടുമ്പായത്ത് സന്ധ്യ (34), തൃപ്പൂണിത്തുറ സൗത്ത് പറവൂര്‍ കൊച്ചുപാലത്തുങ്കല്‍ അഡ്വ.ദിലീഷ് ജോണ്‍ (39) എന്നിവരാണ് പരിക്കേറ്റ മറ്റ് രണ്ടുപേര്‍. ഇരുവരെയും തെള്ളകത്തെ രണ്ട് സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
സ്കൂട്ടറില്‍ ഇടിച്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് കാറിനുമുകളിലേക്ക് ഇടിച്ചുകയറുകയായിരുന്നുവത്രേ. സ്കൂട്ടറില്‍ യാത്ര ചെയ്തിരുന്ന സന്ധ്യ ഡ്യൂട്ടിക്കായി ആശുപത്രിയിലേക്ക് പോകുകയായിരുന്നു. അഡ്വ.ദിലീഷ് ജോണ്‍ അടൂര്‍ കോടതിയില്‍ പ്രാക്ടീസിനുശേഷം വീട്ടിലേക്കു മടങ്ങുകയായിരുന്നു. ഇദ്ദേഹത്തോടൊപ്പം മറ്റൊരു അഭിഭാഷകനും കക്ഷിയുമുണ്ടായിരുന്നു. ഇവര്‍ പരിക്കുകളില്ലാതെ രക്ഷപെട്ടു. ഏറ്റുമാനൂര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.