11 September, 2020 03:29:06 PM


ആദായ നികുതി വെട്ടിപ്പ് കേസ്; എ.ആർ റഹ്​മാന് മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്



ചെന്നൈ: നികുതിവെട്ടിക്കാന്‍ ശ്രമിച്ചെവെന്ന ആദായ നികുതി വകുപ്പിന്‍റെ അപ്പീലില്‍​ ഓസ്​കാർ അവാർഡ്​ ജേതാവും സംഗീത സംവിധായകനുമായ എ.ആർ റഹ്​മാന്​ മദ്രാസ്​ ഹൈകോടതിയുടെ നോട്ടീസ്​. നികുതിവെട്ടിക്കുന്നതിനായി റഹ്​മാൻ മൂന്ന്​ കോടി വകമാറ്റിയെന്നാണ്​ ആരോപണം.


യുകെ ആസ്ഥാനമായുള്ള ടെലികോം കമ്പനിയുമായുള്ള കരാറിന്റെ അടിസ്ഥാനത്തിൽ 2011-12 ൽ റഹ്മാന് 3.47 കോടി രൂപ വരുമാനം ലഭിച്ചുവെന്ന് ആദായനികുതി വകുപ്പ് അഭിഭാഷകൻ പറഞ്ഞു. ഈ തുക റഹ്​മാൻ അദ്ദേഹം നേതൃത്വം നൽകുന്ന ചാരിറ്റബിൾ ട്രസ്​റ്റിലേക്ക്​ നേരിട്ട്​ നിക്ഷേപിക്കാൻ ആവശ്യപ്പെട്ടുവെന്നും ഇത്​ ആദായ നികുതി വെട്ടിക്കുന്നതിനുമാണെന്നാണ്​ കണ്ടെത്തൽ.


റഹ്​മാന്​ വ്യക്​തിപരമായി ലഭിക്കുന്ന വരുമാനം മാത്രമാണ്​ ആദായ നികുതി പരിധിയിൽ വരിക. അദ്ദേഹം നേതൃത്വം നൽകുന്ന ട്രസ്​റ്റിലേക്ക്​ വരുമാനം ആദായ നികുതിയുടെ പരിധിയിൽ വരില്ല ഈ പഴുതുപയോഗിച്ച്​ റഹ്​മാൻ തട്ടിപ്പ്​ നടത്താൻ ശ്രമിച്ചുവെന്നാണ് വകുപ്പ്​​ ആരോപിക്കുന്നത്​. എന്നാൽ, എ.ആർ റഹ്​മാൻ ഇതുമായി ബന്ധപ്പെട്ട്​ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K