04 September, 2020 01:10:12 PM
നീണ്ടൂരില്‍ വീട്ടുമുറ്റത്തെ കിണറ്റിൽ ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി

ഏറ്റുമാനൂര്‍: വീട്ടുമുറ്റത്തെ കിണറ്റിൽ ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി. നീണ്ടൂർ ചെറുമുട്ടത്ത് മറ്റത്തിൽ രാമകൃഷ്ണൻ (75) ആണ് മരിച്ചത്. ഇന്ന് വെളുപ്പിന് ആറുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്ന് പോലീസ്. രാവിലെ വീട്ടുകാര്‍ എഴുന്നേറ്റപ്പോള്‍ കാണാതെ വന്ന തെരച്ചിലിനൊടുവിലാണ് കിണറ്റില്‍ മൃതദേഹം കാണപ്പെട്ടത്.
കഴിഞ്ഞ വര്‍ഷം മകള്‍ എലിപ്പനിബാധിച്ച് മരിച്ചതിന്റെ ദു:ഖം ഇനിയും വിട്ടുമാറിയിരുന്നില്ലെന്ന് വീട്ടുകാര്‍ പറയുന്നു. അഗ്നിശമനസേന എത്തി മൃതദേഹം പുറത്തെടുത്തു. ഏറ്റുമാനൂർ പോലിസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: തങ്കമണി, മകൻ: ശ്രീജിത്ത്.