01 August, 2020 06:34:48 PM


ഏറ്റുമാനൂർ കോവിഡ് ക്ലസ്റ്ററിൽ 20 പേർക്ക് ആന്‍റിജന്‍ പരിശോധനയില്‍ കോവിഡ്



ഏറ്റുമാനൂർ: ഏറ്റുമാനൂർ കോവിഡ് ക്ലസ്റ്ററിൽ 20 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏറ്റുമാനൂരിൽ 7 പേർക്കും അതിരമ്പുഴയിൽ 13 പേർക്കുമാണ് ഇന്ന് ഇന്ന് നടന്ന ആന്റിജൻ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചത്. ഏറ്റുമാനൂർ നഗരസഭയിൽ ഇന്ന് 148 പേരിൽ നടത്തിയ ആന്റിജൻ പരിശോധനയിലാണ് 7 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം അതിരമ്പുഴ ഗ്രാമപഞ്ചായത്തിൽ നടത്തിയ ആന്റിജൻ പരിശോധനയിൽ 13 പേർക് കോവിഡ് സ്ഥിരീകരിച്ചു. ഇവിടെ 89 പേരിൽ നടത്തിയ ആന്റിജൻ പരിശോധനയിൽ 13 എണ്ണം പോസിറ്റീവ് ആകുകയായിരുന്നു. ഇതോടെ അതിരമ്പുഴയിൽ വീണ്ടും ആശങ്ക വർദ്ധിച്ചിരിക്കുകയാണ്. ഏറ്റുമാനൂർ മുനിസിപ്പാലിറ്റി, കാണക്കാരി, മാഞ്ഞൂര്‍, അയര്‍ക്കുന്നം. അതിരമ്പുഴ ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാര്‍ഡുകളും ചേര്‍ന്നതാണ് ഏറ്റുമാനൂർ കോവിഡ് ക്ലസ്റ്റര്‍.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K