26 July, 2020 06:43:42 PM


കോട്ടയത്ത് മരിച്ച കോവിഡ് രോ​ഗിയുടെ സംസ്കാരം തടഞ്ഞ് നാട്ടുകാര്‍



കോട്ടയം: കോട്ടയത്ത് കോവിഡ് രോ​ഗബാധമൂലം മരിച്ച ഔസേപ്പ് ജോര്‍ജിന്‍റെ (83) സംസ്കാരം നാട്ടുകാര്‍ തടഞ്ഞു. ന​ഗരസഭയുടെ കീഴിലുള്ള മുട്ടമ്പലം ശ്മാശനത്തില്‍ സംസ്കാരത്തിനെത്തിയപ്പോഴാണ് നാട്ടുകാര്‍ തടഞ്ഞത്. ശ്മശാനത്തിന്‍റെ കവാടം അടച്ചുകൊണ്ട് നാട്ടുകാര്‍ പ്രതിഷേധിച്ചു. കോവിഡ് വ്യാപനഭീതിയെ തുടര്‍ന്നാണ് അടക്കം ചെയ്യുന്നത് തടയുന്നതെന്ന് മുട്ടമ്പലം വാര്‍ഡ് കൗണ്‍സിലര്‍ പ്രതികരിച്ചു.


ജനവാസ മേഖലയ്ക്ക് സമീപത്തെ ശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിക്കരുതെന്നാണ് നാട്ടുകാരുടെ ആവശ്യം. ഒഴിഞ്ഞ സ്ഥലത്ത് ശ്മശാനങ്ങള്‍ ഉണ്ടായിട്ടും എന്തുകൊണ്ടാണ് മൃതദേഹം ജനവാസമേഖലയിലെക്ക് കൊണ്ടുവരുന്നതെന്നാണ് ചോദ്യം. പ്രതിഷേധം രൂക്ഷമായ സാഹചര്യത്തില്‍ പൊലീസ് സ്ഥലത്തെത്തി. നാട്ടുകാരെ പറഞ്ഞ് ആശ്വസിപ്പിച്ച്‌ ശവസംസ്ക്കാരം നടത്താനുള്ള പരിശ്രമങ്ങള്‍ തുടരുകയാണ്.



മൃതദേഹം ദഹിപ്പിക്കാനാണു തീരുമാനമെന്നും മറ്റു തരത്തിലുള്ള ഒരു പ്രശ്നങ്ങളും ഉണ്ടാകില്ലെന്നും നഗരസഭ ആരോഗ്യ വിഭാഗം വിശദീകരിക്കുന്നു. നാട്ടുകാർ അടച്ച ശ്മശാനം പൊലീസെത്തി തുറന്നു. ചുങ്കം സിഎംഎസ് കോളജ് ഭാഗം നടുമാലിൽ ഔസേഫ് ജോർജ് ആണ് ഇന്നലെ രാത്രി കോവിഡ് പോസിറ്റീവായി മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K