23 July, 2020 10:34:30 PM


ക്വാറന്‍റയിന്‍ കഴിഞ്ഞു: ഏറ്റുമാനൂര്‍ മേല്‍ശാന്തി നാളെ മുതല്‍ ക്ഷേത്രത്തില്‍ ഉണ്ടാവും



ഏറ്റുമാനൂര്‍: ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന ഏറ്റുമാനൂര്‍  മഹാദേവക്ഷേത്രം മേല്‍ശാന്തി നാളെ ക്ഷേത്രത്തില്‍ പോയി തുടങ്ങും. രാവിലെ നടതുറക്കുന്നതു മുതല്‍ മേല്‍ശാന്തിയുടെ സാന്നിദ്ധ്യം ക്ഷേത്രത്തില്‍ ഉണ്ടാവും. ക്ഷേത്രത്തിലെ കീഴ്ശാന്തിയായ ചേര്‍ത്തല സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെതുടര്‍ന്നാണ് മേല്‍ശാന്തിയും അദ്ദേഹത്തിന്‍റെ സഹായിയും ക്വാറന്‍റയിനിലായത്. ജൂലായ് 20ന് നടത്തിയ പരിശോധനയില്‍ മേല്‍ശാന്തിയുടെ ഫലം നെഗറ്റീവ് ആകുകയായിരുന്നു.


ജൂണ്‍ 16 മുതല്‍ അവധിയിലായിരുന്ന കീഴ്ശാന്തി 28ന് മേല്‍ശാന്തിമഠത്തിലെത്തി മേല്‍ശാന്തിയെ കണ്ടിരുന്നു. ‍ 20ന് ഉച്ചയോടെയാണ് മേല്‍ശാന്തിയുടെ സാമ്പിള്‍ പരിശോധനയ്ക്കായി എടുത്തത്. വൈകിട്ട് ആറുമണിയോടെ ഫലം എത്തുകയായിരുന്നു. ജൂലായ് 16ന് രാവിലെ കീഴ്ശാന്തിക്ക് കോവിഡ് സ്ഥിരീകരിച്ചതായി അറിഞ്ഞതിനെതുടര്‍ന്ന് മേല്‍ശാന്തിയോടും സഹായിയോടും നിരീക്ഷണത്തില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. 






Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K