20 July, 2020 11:25:25 PM


ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രം മേല്‍ശാന്തിയുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്



ഏറ്റുമാനൂര്‍: ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന ഏറ്റുമാനൂര്‍  മഹാദേവക്ഷേത്രം മേല്‍ശാന്തിയുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്. ഇന്ന് ഉച്ചയോടെയാണ് ഇദ്ദേഹത്തിന്‍റെ സാമ്പിള്‍ പരിശോധനയ്ക്കായി എടുത്തത്. ഇന്ന് വൈകിട്ട് ആറുമണിയോടെ ഫലം എത്തുകയായിരുന്നു. കഴിഞ്ഞ 16നാണ് മേല്‍ശാന്തി ക്വാറന്‍റയിനില്‍ പ്രവേശിച്ചത്.


ക്ഷേത്രത്തിലെ കീഴ്ശാന്തിയായ ചേര്‍ത്തല സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെതുടര്‍ന്നാണ് മേല്‍ശാന്തിയും അദ്ദേഹത്തിന്‍റെ സഹായിയും ക്വാറന്‍റയിനിലായത്. ജൂണ്‍ 16 മുതല്‍ അവധിയിലായിരുന്ന കീഴ്ശാന്തി 28ന് മേല്‍ശാന്തിമഠത്തിലെത്തി മേല്‍ശാന്തിയെ കണ്ടിരുന്നു. ‍ജൂലായ് 16ന് രാവിലെ കീഴ്ശാന്തിക്ക് കോവിഡ് സ്ഥിരീകരിച്ചതായി അറിയുഞ്ഞതിനെതുടര്‍ന്ന് മേല്‍ശാന്തിയോടും സഹായിയോടും നിരീക്ഷണത്തില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K