19 July, 2020 04:05:41 PM
ഏറ്റുമാനൂരില്‍ വീണ്ടും കോവിഡ്: ഇന്ന് സ്ഥിരീകരിച്ചത് മാടപ്പാട് സ്വദേശിക്ക്
ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ നഗരസഭാ പരിധിയില്‍ ഇന്ന് ഒരാള്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. സൌദിയില്‍നിന്നും എത്തി ഗൃഹനിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന പുന്നത്തുറ വെസ്റ്റ് മാടപ്പാട് സ്വദേശി (28)ക്കാണ് കോവിഡ് സ്തിരീകരിച്ചത്. 14 ദിവസത്തെ ഹോം ക്വാറന്‍റയിനുശേഷം 15-ാം ദിവസമായ ജൂലായ് 17ന് നടത്തിയ സാമ്പിള്‍ പരിശോധനയുടെ ഫലമാണ് പോസിറ്റീവ് ആയത്.