15 July, 2020 08:48:44 AM


ജീവനക്കാർക്ക് കോവിഡ് രോഗിയുമായി സമ്പർക്കം; ഈരാറ്റുപേട്ട കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു



കോട്ടയം: കോവിഡ് സ്ഥിരീകരിച്ച രോഗിയുടെ സമ്പർക്ക പട്ടികയിൽ 18 ജീവനക്കാർ വന്നതിനാൽ ഈരാറ്റുപേട്ട കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു. ഈരാറ്റുപേട്ട ഡിപ്പോയിൽ നിന്നുമുള്ള ബസ് സർവീസ് നിർത്തിവെച്ചതായി ഡിടിഓ അറിയിച്ചു. ഈരാറ്റുപേട്ടയിൽനിന്നുള്ള ദീർഘ ദൂര സർവീസുകൾ മറ്റ് ഡിപ്പോയിൽ നിന്നും ഓപ്പറേറ്റ് ചെയ്യുന്നമെന്ന് പൂഞ്ഞാർ എംഎൽഎ പി.സി ജോർജ്  അറിയിച്ചു.


അതേസമയം,ജൂലൈ 13ന് കോട്ടയത്ത് കോവിഡ് സ്ഥിരീകരിച്ച പാല മുനിസിപ്പാലിറ്റി ജീവനക്കാരനൊപ്പം ബസില്‍ സഞ്ചരിച്ചവര്‍ കോട്ടയം കൊറോണ കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ചുവടെ പറയുന്ന ബസുകളില്‍ ജൂണ്‍ 29 മുതല്‍ ജൂലൈ 13 വരെ (ജൂലൈ 4, 5 തീയതികളില്‍ ഒഴികെ) യാത്ര ചെയ്തവരാണ് വിവരം അറിയിക്കേണ്ടത്.


1. രാവിലെ 7.30 : കാഞ്ഞിരംപടി, ഷാപ്പുപടി - കോട്ടയം വരെ ഹരിത ട്രാവല്‍സ്
2. രാവിലെ 8.00: കോട്ടയം മുതല്‍ പാലാ വരെ കോട്ടയം -കട്ടപ്പന വഴി ഉപ്പുതറയ്ക്കുള്ള കെ.എസ്.ആര്‍.ടി.സി ബസ്
3. വൈന്നേരം 5.00 : പാലാ മുതല്‍ കോട്ടയം വരെ തൊടുപുഴ-കോട്ടയം/ഈരാറ്റുപേട്ട - കോട്ടയം കെ.എസ്.ആര്‍.ടി.സി ബസ്
4. വൈകുന്നേരം 6.00 :കോട്ടയം മുതല്‍ കാഞ്ഞിരം പടി വരെ. കൈരളി ട്രാവല്‍സ് /6.25 നുളള അമല ട്രാവല്‍സ്
ബന്ധപ്പെടേണ്ട ഫോണ്‍ നമ്പരുകള്‍ : 1077, 0481 2563500, 0481 2303400, 0481 2304800



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K