14 July, 2020 07:59:20 AM
വിശാഖപട്ടണത്ത് വൻ അഗ്നിബാധ: മരുന്നു നിർമ്മാണശാല കത്തിയമർന്നു
വിശാഖപട്ടണം: ആന്ധ്രാപ്രദേശിൽ മരുന്ന് നിർമാണ ശാലയിൽ വൻ അഗ്നി ബാധ. വിശാഖ പട്ടണത്തുള്ള ജെഎൻ ഫാർമസിറ്റിയിലാണ് സംഭവം. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഒന്നിലേറെ അഗ്നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീയണച്ചത്. കെട്ടിടം പൂർണമായി കത്തിയമർന്നു.