07 October, 2025 09:04:26 PM
ഹരിയാന എഡിജിപിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ന്യൂഡൽഹി: ഹരിയാന അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് (എഡിജിപി) വൈ. പുരണ്‍ കുമാറിനെ മരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചയോടെ ചണ്ഡീഗഡിലെ സെക്ടർ 11-ലെ പുരണ്‍ കുമാറിന്റെ വസതിയിലാണ് സംഭവം. ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ചാണ് അദ്ദേഹം ജീവനൊടുക്കിയതെന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു. പൂരണ്‍ കുമാറിന്റെ മകളാണ് രക്തത്തിൽ കുളിച്ച നിലയിലെ മൃതദേഹം ആദ്യം കണ്ടത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഫോറന്‍സിക് വിദഗ്ധരടക്കമുള്ള സംഘം സംഭവസ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്.