28 July, 2025 11:53:10 AM


സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി പത്താം ക്ലാസ് വിദ്യാര്‍ഥികള്‍



ഹൈദരാബാദ്: സ്‌കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി പത്താം ക്ലാസ് വിദ്യാർഥികൾ. ഹൈദരാബാദിലെ സ്വകാര്യ സ്‌കൂളിൽ ദിവസങ്ങളുടെ വ്യത്യാസത്തിലാണ് രണ്ട് ആത്മഹത്യകൾ നടന്നത്. ഷെയ്ഖ് റിസ്വാനും കെ ഹൻസികയുമാണ് ആത്മഹത്യ ചെയ്തത്. മിയാപൂരിലെ മാധവ്നഗർ കോളനിയിലെ സ്‌കൂളിലാണ് സംഭവം.

ജൂലൈ 19നാണ് സ്‌കൂൾ കെട്ടിടത്തിന്റെ അഞ്ചാം നിലയിൽനിന്ന് ചാടി 15 വയസ്സുകാരനായ ഷെയ്ഖ് റിസ്വാൻ ആത്മഹത്യ ചെയ്തത്. ജൂലൈ 24നാണ് ഹൻസികയും ഇതേ രീതിയിൽ തന്നെ ആത്മഹത്യ ചെയ്തത്. ഇരുവരും പ്രണയത്തിലായിരുന്നെന്നാണ് വിവരം. വിദ്യാർഥികളുടെ ആത്മഹത്യയ്ക്കു പിന്നാലെ സ്‌കൂളിനു നേരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

റിസ്വാനും ഹൻസികയും അടുപ്പത്തിലായിരുന്നെന്നും ഇൻസ്റ്റാഗ്രാമിലൂടെ ഏറെ നേരം സംസാരിച്ചിരുന്നെന്നുമാണ് വിവരം. സ്‌കൂൾ അധികൃതർ ഇക്കാര്യം അറിഞ്ഞ് വിദ്യാർഥികളെയും അവരുടെ മാതാപിതാക്കൾക്കും മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനെ തുടർന്നുള്ള മാനസിക സമ്മർദത്തിലാണ് റിസ്വാൻ ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് സംശയിക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K