21 November, 2025 05:34:35 PM
ധര്‍മ്മസ്ഥല കേസ്; പരാതിക്കാരനടക്കം ആറ് പ്രതികള്‍ക്കെതിരെ എസ്‌ഐടി കുറ്റപത്രം സമര്‍പ്പിച്ചു

കര്‍ണ്ണാടക: ധര്‍മസ്ഥല കേസില്‍ ആറ് പ്രതികള്‍ക്കെതിരെ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ സെക്ഷന്‍ 215 പ്രകാരമാണ് റിപ്പോര്‍ട്ട്. ബെല്‍ത്തങ്ങാടി കോടതിയില്‍ സമര്‍പ്പിച്ച 39,00 പേജുള്ള കുറ്റപത്രത്തില്‍ പരാതിക്കാരനുള്‍പ്പെടെ ആറ് പേരാണ് പ്രതികള്‍.
മഹേഷ് ഷെട്ടി, ഗിരീഷ് മത്തണ്ണാവര്‍, ടി. ജയന്ത്, വിറ്റല്‍ ഗൗഡ, സുജാത, ചിന്നയ്യ എന്നിവരടക്കം ആറ് പേരെയാണ് കേസില്‍ പ്രതി ചേര്‍ത്തത്. രണ്ട് പതിറ്റാണ്ടിനിടെ ധര്‍മ്മസ്ഥലയില്‍ ലൈംഗികാതിക്രമത്തിന് പിന്നാലെ കൊല്ലപ്പെട്ട സ്ത്രീകളുടെ മൃതദേഹങ്ങള്‍ ഉള്‍പ്പെടെ നിരവധി മൃതദേഹങ്ങള്‍ താന്‍ കുഴിച്ചിട്ടിട്ടുണ്ടെന്ന അവകാശവാദവുമായി മുന്‍ ശുചീകരണത്തൊഴിലാളി ചിന്നയ്യ രംഗത്തെത്തിയതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്.





