15 August, 2025 07:05:52 PM


ഡൽഹിയിലെ ഹുമയൂൺ ശവകുടീരത്തിന്റെ ഒരുഭാഗം തകര്‍ന്നു വീണു; അഞ്ച് മരണം



ഡൽഹി: ഡൽഹിയിലെ ഡഹുമയൂണ്‍ കുടീരത്തിൻ്റെ ഭാഗമായ ഒരു കെട്ടിടത്തിൻ്റെ ഭിത്തി തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു.  രക്ഷാപ്രവർത്തനം തുടരുകയാണ്. ഹുമയൂൺ ശവകൂടിരത്തിന് സമീപമുള്ള ദർഗ്ഗയോട് ചേർന്ന കെട്ടിടത്തിലാണ് അപകടം സംഭവിച്ചത്. 11 പേരെ സ്ഥലത്ത് നിന്ന് രക്ഷപ്പെടുത്തി വൈദ്യചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം ഇന്ന് ഉച്ചകഴിഞ്ഞ് ഏകദേശം 3:51 നാണ് അപകടം ഉണ്ടാകുന്നത്. എൻഡിആർഎഫ് സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്. പതിനാറാം നൂറ്റാണ്ടിന്റെ മധ്യത്തിൽ നിർമിച്ച സ്മാരകമാണ് ഇത്. ദിവസവും നിരവധി വിനോദ സഞ്ചാരികളാണ് ഇവിടം സന്ദർശിക്കാനെത്തുന്നത്.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K