07 July, 2020 06:02:48 PM


ഏറ്റുമാനൂരില്‍ ചെന്നൈയില്‍ നിന്ന് എത്തിയ യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചു



ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ നഗരസഭാ 34-ാം വാര്‍ഡില്‍ ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചു. ചെന്നൈയില്‍നിന്ന് എത്തിയ 27കാരിക്ക് ഗന്ധം തിരിച്ചറിയുന്നില്ല എന്ന് ഡോക്ടറെ അറിയിച്ചതിനെതുടര്‍ന്ന് ഞായറാഴ്ച സ്രവം പരിശോധനയ്ക്ക് അയക്കുകയായിരുന്നു. ഇന്ന് ഉച്ചകഴിഞ്ഞാണ് പരിശോധനാഫലം എത്തിയത്. യുവതിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. യുവതിയോടൊപ്പം ഉണ്ടായിരുന്ന പിതാവിനെയും മാതാവിനെയും ക്വാറന്‍റയിനില്‍ പ്രവേശിപ്പിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.7K