03 July, 2020 04:45:55 PM
കോട്ടയം ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്ത് നാളെ; പരിഗണിക്കുക വൈക്കത്തെ പരാതികള്‍
കോട്ടയം: ജില്ലാ കളക്ടറുടെ വൈക്കം താലൂക്ക് തല പരാതി പരിഹാര അദാലത്ത് ജൂലൈ 4 ന് നടക്കും. രാവിലെ 11ന് ആരംഭിക്കുന്ന ഓണ്‍ലൈന്‍ അദാലത്തില്‍ കളക്ടര്‍ എം. അഞ്ജന കളക്ടേറ്റില്‍നിന്നാണ് പങ്കെടുക്കുക. വൈക്കം താലൂക്കില്‍നിന്ന് ലഭിച്ചവയില്‍ 76 പരാതികളില്‍ പരാതിക്കാരുമായി വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കും. കോവിഡ് പ്രതിരോധ നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിച്ചാണ് അദാലത്ത് നടത്തുന്നത്.
താലൂക്കിലെ 34 അക്ഷയ കേന്ദ്രങ്ങളില്‍ മുന്‍കൂട്ടി അനുവദിച്ചിട്ടുള്ള സമയങ്ങളിലാണ് പരാതിക്കാര്‍ എത്തുക. ജില്ലാതല ഉദ്യോഗസ്ഥരും വകുപ്പ് മേധാവികളും വകുപ്പുകളിലെ ജീവനക്കാരും 26 ഓഫീസുകളില്‍നിന്നായി പങ്കുചേരും. നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററും അക്ഷയയുമാണ് അദാലത്തിന് സാങ്കേതിക സംവിധാനങ്ങള്‍ ക്രമീകരിക്കുന്നത്. അനുവദിച്ചിട്ടുള്ള സമയത്തുതന്നെ പരാതിക്കാര്‍ അതത് കേന്ദ്രങ്ങളില്‍ എത്തണമെന്നും കോവിഡ്-19 പ്രതിരോധ നിര്‍ദേശങ്ങള്‍ പാലിക്കുന്നു എന്ന് അക്ഷയ കേന്ദ്രങ്ങള്‍ ഉറപ്പാക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.