26 June, 2020 09:46:54 AM
കോട്ടയം മെഡിക്കല്‍ കോളേജിൽ മരിച്ച കുറുമുള്ളൂര്‍ സ്വദേശിക്ക് കൊറോണ ബാധയില്ല
കോട്ടയം: ഇന്നലെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരണമടഞ്ഞ കുറുമുള്ളൂര്‍ സ്വദേശി മഞ്ജുനാഥി(39)ന് കൊറോണ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. സാമ്പിള്‍ പരിശോധനാഫലം ഇന്നു രാവിലെയാണ് ലഭിച്ചത്. വിദേശത്തുനിന്നെത്തി ഹോം ക്വാറന്റയിനില്‍ കഴിയുന്നതിനിടെ ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്നാണ് യുവാവിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.