20 June, 2020 01:17:30 PM
വൈദ്യുതി ചാർജ് വർധന: വ്യാപാരികള്‍ ഏറ്റുമാനൂര്‍ സബ് സ്റ്റേഷന്‍ ഉപരോധിച്ചു
ഏറ്റുമാനൂര്‍: അനിയന്ത്രിതമായ വൈദ്യുതി ചാർജ് വർധനക്ക് എതിരേ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാനതലത്തില്‍ പ്രതിഷേധകൂട്ടായ്മകള്‍ നടത്തി. അതിന്‍റെ ഭാഗമായി ഏറ്റുമാനൂരിലെ വ്യാപാരികള്‍ ഇന്ന് കാണക്കാരിയിലുള്ള വൈദ്യുതി സബ് സ്റ്റേഷന് മുമ്പിൽ നടത്തിയ ധർണ പ്രസിഡന്‍റ് എന്‍.പി.തോമസ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി മനോജ് കുമാര്‍, ജോര്‍ജ് തോമസ്, രഘുനാഥന്‍നായര്‍, ജോസ് പോള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.