20 June, 2020 12:03:06 PM


പാലം പണിക്ക് ലോറിയില്‍ കൊണ്ടുവന്ന എസ്കവേറ്റര്‍ കടുത്തുരുത്തി തോട്ടില്‍ വീണു




കടുത്തുരുത്തി: തീരദേശ റോഡിൽ, ലോറിയിൽ നിന്നും എസ്കവേറ്റർ തോട്ടിൽ വീണ് അപകടം. വലിയതോടിന് കുറുകെ ബൈപാസ്സ് പാലം പണിക്കായി കൊണ്ടുവന്നതാണ് എസ്കവേറ്റർ. വെള്ളിയാഴ്ച രാത്രി 8.30 ന് ആണ് അപകടമുണ്ടായത്. ലോറി ഡ്രൈവറും സഹായിയും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.


റോഡിൻ്റെ തോടിനോട് ചേർന്ന ഭാഗത്ത് ലോറിയുടെ ടയർ താഴ്ന്നതു മൂലം അമിതഭാരമുള്ള വാഹനം ലോറിയിൽ നിന്നും നിരങ്ങി തോട്ടിലേക്കു മറിയുകയായിരുന്നു. റോഡിൽ വാഹന ഗതാഗതം നിരോധിച്ചിരുന്നതിനാലും രാത്രി വഴി യാത്രക്കാർ കുറവായതിനാലും വൻ അപകടം ഒഴിവായി. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K