01 June, 2020 07:03:25 PM


കോട്ടയത്ത് 3 പേര്‍ കോവിഡ് മുക്തരായി: ജില്ലയില്‍ 17 രോഗബാധിതര്‍; 5908 പേര്‍ ക്വാറന്‍റയിനില്‍



കോട്ടയം: ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച മൂന്നു പേര്‍ രോഗമുക്തരായി. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന മാങ്ങാനം സ്വദേശിനി (83), മീനടം സ്വദേശിനി (23), കറുകച്ചാല്‍ സ്വദേശി (47) എന്നിവരാണ് രോഗം ഭേദമായതിനെത്തുടര്‍ന്ന് ആശുപത്രി വിട്ടത്. പതിനേഴ് പേരാണ് രോഗബാധിതരായി ആശുപത്രിയിലുള്ളത്. 

മെയ് 11ന് ദുബായില്‍നിന്നെത്തിയ മാങ്ങാനം സ്വദേശിനി കോതനല്ലൂരിലെ ക്വാറന്റയിന്‍ കേന്ദ്രത്തില്‍ താമസിക്കുമ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. മീനടം സ്വദേശിനി ബാംഗ്ലൂരില്‍നിന്നും കറുകച്ചാല്‍ സ്വദേശി അബുദാബിയില്‍നിന്നും മെയ് 18നാണ് നാട്ടിലെത്തിയത്.


ഇന്ന് ആറ് പേരെ ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. മൂന്ന് രോഗബാധിതരോടൊപ്പം രോഗം സ്ഥിരീകരിക്കാത്ത ഒരാള്‍ കൂടി ഇന്ന് ആശുപത്രി വിട്ടു. ജില്ലയില്‍ 5908 പേരാണ് ക്വാറന്‍റയിനിലുള്ളത്. ഇന്ന് 385 പേരെ ക്വാറന്‍റയിനില്‍ പ്രവേശിപ്പിച്ചു. അതേസമയം 876 പേരെ ക്വാറന്‍റയിനില്‍നിന്ന് ഒഴിവാക്കി.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K