30 May, 2020 04:36:23 PM
കുഴഞ്ഞു വീണ സ്ത്രീയുമായി കെഎസ്ആര്‍ടിസി ബസ് ആശുപത്രിയിലേക്ക് പാഞ്ഞു; ജീവൻ രക്ഷിക്കാനായില്ല
ഈരാറ്റുപേട്ട: കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരി കുഴഞ്ഞുവീണു. ഇവരെയും കൊണ്ട് ബസ് ആശുപത്രിയിലേക്ക് പാഞ്ഞെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൂഞ്ഞാർ തെക്കേക്കര കല്ലുപുരയിടത്തിൽ ഭവാനിയാണ് മരിച്ചത്. മുണ്ടക്കയത്ത് നിന്നും ഈരാറ്റുപേട്ടയിലേക്ക് രാവിലെ 8ന് പോയ ബസിലാണ് സംഭവം.
പറത്താനത്തു നിന്നാണ് ഭവാനി കയറിയത്. പൂഞ്ഞാറിനായിരുന്നു ടിക്കറ്റ്. സ്റ്റോപ് എത്തിയിട്ടും ഇറങ്ങാതിരുന്നതിനെ തുടർന്നു കണ്ടക്ടർ കാര്യങ്ങൾ തിരക്കി. ക്ഷീണിതയായ ഇവരുമായി ബസ് ഈരാറ്റുപേട്ട പി.എം.സി ആശുപത്രിയിലെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.