19 May, 2020 09:30:32 PM
വ്യാപാരസ്ഥാപനങ്ങള്‍ രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ: കോട്ടയത്തെ പുതിയ നിയന്ത്രണങ്ങള്‍ അറിയാം
കോട്ടയം: ജില്ലയിലെ വ്യാപാര, വാണിജ്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴുവരെയാക്കി പുനഃക്രമീകരിച്ചു. ലോക് ഡൗണ്‍ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു പുറത്തിറക്കിയ പുതിയ നടപടിക്രമത്തിലാണ് രണ്ടു മണിക്കൂർ കൂടി അധികമായി അനുവദിച്ചത്. പുതിയ സമയക്രമം മെയ് 20ന് നിലവില്‍ വരും.