13 May, 2020 09:56:08 AM


വിദേശരാജ്യങ്ങളില്‍നിന്നും എത്തിയ ഏഴ് പേര്‍ ഏറ്റുമാനൂരില്‍ നിരീക്ഷണത്തില്‍



ഏറ്റുമാനൂര്‍: വിദേശരാജ്യങ്ങളില്‍നിന്നും മടങ്ങി എത്തിയ ഏറ്റുമാനൂര്‍ നിവാസികളായ ഏഴ് പേര്‍ നിരീക്ഷണത്തില്‍. ഇതരസംസ്ഥാനങ്ങളില്‍നിന്നും മടങ്ങിയെത്തിയ 56 പേരും നിരീക്ഷണത്തിലുണ്ട്. ഇവരില്‍ സ്വന്തം വീടുകളില്‍ ഹോം ക്വാറന്‍റയിന് സൌകര്യമില്ലാത്ത ഏതാനും പേരെ ഏറ്റുമാനൂരിലെ വിവിധ ലോഡ്ജുകളിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. നിലവില്‍ സ്വന്തം ചെലവിലാണ് ഇവര്‍ ലോഡ്ജുകളില്‍ താമസിക്കുന്നത്. 


ഇതിനിടെ ലോഡ്ജ് വാടക താങ്ങാന്‍ കഴിയാത്തവരും വീട്ടില്‍ ക്വാറന്‍റയിന് സൌകര്യമില്ലാത്തവരുമായ ആളുകള്‍ക്ക് നിരീക്ഷണകാലയളവില്‍ സൌജന്യമായി താമസിക്കുവാന്‍ ഒരിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഏറ്റുമാനൂര്‍ നഗരസഭ. കോട്ടയം ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ സര്‍ക്കാര്‍ സംവിധാനമൊരുക്കിയിട്ടുണ്ട് എങ്കിലും നഗരസഭാ പരിധിക്കുള്ളില്‍ അതിനുള്ള സൌകര്യം ഒരുക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ആരോഗ്യകാര്യസ്ഥിരംസമിതി അധ്യക്ഷന്‍ ടി.പി.മോഹന്‍ദാസ് പറഞ്ഞു. 15 ബെഡ്റൂമുകളുള്ള ഒരു പുതിയ കെട്ടിടം ഇതിനായി കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K