04 May, 2020 08:17:37 PM
കോവിഡ് പ്രതിരോധത്തിന് മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍റെ കൈതാങ്ങ്
പത്തനംതിട്ട: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഓള്‍ കേരളാ മോഹന്‍ലാല്‍ ഫാന്‍സ് ആന്‍റ് കള്‍ച്ചറല്‍ വെല്‍ഫയര്‍ അസോസിയേഷന്‍ റാന്നി ഏരിയാ കമ്മറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 10,000 രൂപ കൈമാറി. ജില്ലാ കളക്ടര്‍ പി.ബി നൂഹിന് തുക ഓള്‍ കേരളാ മോഹന്‍ലാല്‍ ഫാന്‍സ് ആന്‍റ് കള്‍ച്ചറല്‍ വെല്‍ഫയര്‍ അസോസിയേഷന്‍ റാന്നി ഏരിയാ കമ്മറ്റി സെക്രട്ടറി ജിതിന്‍ കൈമാറി. ജില്ലാ എക്‌സികുട്ടീവ് കമ്മറ്റി അംഗം അനന്തുശ്രീകുമാര്‍ ചടങ്ങില്‍ പങ്കെടുത്തു.