30 April, 2020 09:59:04 AM


പഞ്ചായത്ത് ഓഫീസിന് മുൻപിൽ സംഘം ചേർന്നു; മെമ്പര്‍മാര്‍ ഉൾപ്പെടെ 14 പേർക്കെതിരെ കേസ്

 


പൊൻകുന്നം: ചിറക്കടവിൽ സന്നദ്ധ സംഘടന ഏൽപ്പിച്ച കിറ്റുകളുടെ വിതരണത്തിൽ ക്രമക്കേട് ആരോപിച്ച് മൂന്ന് പ്രതിപക്ഷ അംഗങ്ങൾ ധർണയിരുന്ന ചിറക്കടവ് പഞ്ചായത്ത് ഓഫീസ് പരിസരത്ത് സംഘം ചേർന്നുവെന്ന പേരിൽ 14 പേർക്കെതിരെ കേസ്. യു.ഡി.എഫിലെയും ബി.ജെ.പി.യിലെയും പഞ്ചായത്തംഗങ്ങൾക്കും നേതാക്കൾക്കുമെതിരെയാണ് പൊൻകുന്നം പോലീസ് കേസെടുത്തത്. കൊറോണ വ്യാപന നിയന്ത്രണമുള്ളപ്പോൾ സംഘം ചേർന്നതിനാണിത്. മൂന്നുപേരാണ് ധർണയിൽ പങ്കെടുത്തത്. ഇവരുൾപ്പെടെ 11 പഞ്ചായത്തംഗങ്ങളുടെയും മൂന്ന് നേതാക്കളുടെയും പേരിലാണ് കേസ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K