22 April, 2020 01:18:22 AM


ജില്ലയ്ക്ക് വെളിയിലേക്കും തിരിച്ചുമുള്ള യാത്രകള്‍ ഒഴിവാക്കണം - കോട്ടയം ജില്ലാ കളക്ടര്‍



കോട്ടയം: കോവിഡ്-19 പ്രതിരോധവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ നിലവിലുള്ളതിനാല്‍ കോട്ടയം ജില്ലയില്‍നിന്ന് സംസ്ഥാനത്തിന് പുറത്തേക്കോ തിരികെയോ യാത്ര ചെയ്യുന്നതിന് അടിയന്തര സാഹചര്യങ്ങളില്‍ മാത്രമാണ് അനുമതി നല്‍കുക. അടിയന്തരമല്ലാത്ത ആവശ്യങ്ങള്‍ക്കായി മറ്റു ജില്ലകളിലേക്കും തിരിച്ചും യാത്രാനുമതി തേടുന്നതും ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍ സുധീര്‍ബാബു നിര്‍ദ്ദേശിച്ചു.


പ്രസവ ചികിത്സ ആവശ്യമുള്ള ഗര്‍ഭിണികള്‍, അടുത്ത ബന്ധുവിന്റെ മരണവുമായി ബന്ധപ്പെട്ടോ മരണാസന്നരായ അടുത്ത ബന്ധുക്കളെ ശുശ്രൂഷിക്കുന്നതിനോ യാത്ര ചെയ്യേണ്ടവര്‍, ഗുരുതര രോഗങ്ങള്‍ക്ക് ചികിത്സ വേണ്ടവര്‍ എന്നിവര്‍ക്കു മാത്രം മതിയായ രേഖകളുടെ അടിസ്ഥാനത്തില്‍ യാത്ര അനുവദിക്കുന്നതാണെന്നും കളക്ടര്‍ അറിയിച്ചു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K