16 April, 2020 07:25:55 PM
ആര്‍പ്പൂക്കരയില്‍ ആള്‍താമസമില്ലാത്ത വീട്ടില്‍ നിന്ന് 130 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചു
ഏറ്റുമാനൂര്‍: ആർപ്പൂക്കര കരിപ്പൂത്തട്ട് - മണിയാപ്പറമ്പ് റോഡിൽ സൂര്യ കവലയ്ക്ക് സമീപം തുരുത്ത് മാലിച്ചിറ കോളനിയിലെ ആളൊഴിഞ്ഞ വീട്ടില്‍ നിന്നും ചാരായം വാറ്റുന്നതിനു തയ്യാറാക്കി വെച്ച 130 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. കോട്ടയം എക്സൈസ് ഇന്‍റലിജന്‍സ് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഏറ്റുമാനൂർ റേഞ്ച് എഈഐ സുനിൽകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് പണി തീരാത്ത ആൾ താമസമില്ലാത്ത വീടിന്റെ മുറിയിൽ നിന്നും കോട പിടിച്ചെടുത്തത്. കേസില്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല. പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) റ്റി അജിത്ത് , വി വിനോദ്‌കുമാർ, സിവിൽ എക്സൈസ് ഓഫീസറുമാരായ ദീപേഷ് എ.എസ്, ജയിംസ് സിബി എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.