09 April, 2020 10:46:52 AM


മുണ്ടക്കയത്ത് ഇതരസംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി



മുണ്ടക്കയം: മുണ്ടക്കയത്ത് ഇതരസംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. മുണ്ടക്കയം ഗവ: ആശുപത്രിക്ക് സമീപം കെട്ടിടത്തില്‍ വാടകയ്ക്ക് താമസിക്കുന്ന 23 വയസുകാരൻ ഗുൾ സർ ഹുസൈനെയാണ് മരിച്ച നിലയിൽ കണ്ടത്. ഷാമില സ്റ്റേഴ്സിലെ ജീവനക്കാരനാണ്. രാത്രി ഉറങ്ങാൻ കിടന്ന യുവാവിനെ രാവിലെ കമഴ്ന്നു കിടക്കുന്ന നിലയിലാണ് കണ്ടത്. മുണ്ടക്കയം പോലീസ് മേൽനടപടികൾ സ്വീകരിച്ചു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K