06 April, 2020 06:35:24 PM
കോട്ടയത്ത് ആശ്വാസത്തിന്‍റെ ഇളംകാറ്റ് വീശുന്നു; ഗൃഹനിരീക്ഷണത്തില്‍ 3222 പേര്‍
കോട്ടയം: ജില്ലയില്‍ കോവിഡ് 19 വൈറസ് ബാധിതരായി ആരും ചികിത്സയില്‍ ഇല്ലെങ്കിലും ആശുപത്രിയില്‍ നിരീക്ഷണത്തില്‍ ഇന്ന് മൂന്ന് പേരെ കൂടി പ്രവേശിപ്പിച്ചു. മൂവരും കോട്ടയം ജില്ലയ്ക്ക് വെളിയില്‍ നിന്നുള്ളവരാണ്. 2 പേര്‍ ഇടുക്കി സ്വദേശികളും ഒരാള്‍ പത്തനംതിട്ട സ്വദേശിയും. ആശുപത്രിയില്‍ കഴിഞ്ഞിരുന്ന 2 പേരെ ഇന്ന് നിരീക്ഷണത്തില്‍ നിന്നൊഴിവാക്കി. ഇന്ന് ഹോം ക്വാറൻറയിന്‍ നിര്‍ദ്ദേശിച്ച 36 പേരുള്‍പ്പെടെ 3222 പേരാണ് ജില്ലയില്‍ ഇപ്പോള്‍ ഗൃഹനിരീക്ഷണത്തിലുള്ളത്. രോഗികള്‍ ഇല്ലാത്ത അവസ്ഥയാണെങ്കിലും ജാഗ്രത കൈവിടരുതെന്ന് തന്നെയാണ് അധികൃതരുടെ നിര്‍ദ്ദേശം.
ജില്ലയിലെ തിങ്കളാഴ്ച വരെയുള്ള സ്ഥിതിവിവരകണക്കുകള്‍ ചുവടെ.
1. ജില്ലയില്‍ രോഗ വിമുക്തരായവര്‍ ആകെ - 3
2. വൈറസ് ബാധിച്ച് ആശുപത്രി ചികിത്സയിലുള്ളവര്‍ - 0
3. ഇന്ന് ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍ - 3 (2 പേര്‍ ഇടുക്കി സ്വദേശികള്‍, ഒരാള്‍ പത്തനംതിട്ട സ്വദേശി)
4. ആശുപത്രി നിരീക്ഷണത്തില്‍നിന്ന് ഇന്ന് ഒഴിവാക്കപ്പെട്ടവര്‍ - 2
5. ആശുപത്രി നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആകെ - 3 (കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍)
6. ഇന്ന് ഹോം ക്വാറന്‍റയിന്‍ നിര്‍ദേശിക്കപ്പെട്ടവര്‍ - 36
7. ഹോം ക്വാറന്‍റയിനില്‍നിന്ന് ഇന്ന് ഒഴിവാക്കപ്പെട്ടവര്‍ - 140
8. ഹോം ക്വാറന്‍റയിനില്‍ കഴിയുന്നവര്‍ ആകെ - 3222
9. ജില്ലയില്‍ ഇന്നു വരെ സാമ്പിള്‍ പരിശോധനയ്ക്ക് വിധേയരായവര്‍ - 345 (നിലവില്‍ പോസിറ്റീവ് - 0, നെഗറ്റീവ് - 278, ലഭിക്കാനുള്ള പരിശോധനാ ഫലങ്ങള്‍ - 63, നിരാകരിച്ച സാമ്പിളുകള്‍ - 4)
10. ഇന്ന് ഫലം വന്ന സാമ്പിളുകള്‍ - 21
11. ഇന്ന് പരിശോധനയ്ക്ക് അയച്ച സാമ്പിളുകള്‍ - 52
12. രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി കോണ്‍ടാക്ടുകള്‍ (ഇന്ന് കണ്ടെത്തിയത്) - 9
13. രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി കോണ്‍ടാക്ടുകള്‍ ആകെ - 244
14. രോഗം സ്ഥിരീകരിച്ചവരുടെ സെക്കന്‍ഡറി കോണ്‍ടാക്ടുകള്‍ (ഇന്ന് കണ്ടെത്തിയത്) - 27
15. രോഗം സ്ഥിരീകരിച്ചവരുടെ സെക്കന്‍ഡറി കോണ്‍ടാക്ടുകള്‍ ആകെ - 93
16. റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും ഇന്ന് പരിശോധനയ്ക്ക് വിധേയരായവര്‍ - 0
17. കണ്‍ട്രോള്‍ റൂമില്‍ ഇന്ന് വിളിച്ചവര്‍ - 16
18. കണ്‍ട്രോള്‍ റൂമില്‍ വിളിച്ചവര്‍ ആകെ - 2175
19. ടെലി കണ്‍സള്‍ട്ടേഷന്‍ സംവിധാനത്തില്‍ ഇന്ന് ബന്ധപ്പെട്ടവര്‍ - 25
20. ടെലി കണ്‍സള്‍ട്ടേഷന്‍ സംവിധാനത്തില്‍ ബന്ധപ്പെട്ടവര്‍ ആകെ - 638
21. ഹോം ക്വാറന്‍റയിന്‍ നിരീക്ഷണ സംഘങ്ങള്‍ ഇന്ന് സന്ദര്‍ശിച്ച വീടുകള്‍ - 1440
22. മെഡിക്കല്‍ സംഘം പരിശോധിച്ച അതിഥി തൊഴിലാളികള്‍ - 1205