04 April, 2020 09:03:49 PM
കോട്ടയം ജില്ലയില്‍ കോവിഡ് 19 രോഗികളില്ല; ഇന്ന് 3 പേര്‍ കൂടി ആശുപത്രിയില്‍
കോട്ടയം: ജില്ലയില്‍ കോവിഡ് 19 വൈറസ് ബാധിതരായി ചികിത്സയില്‍ ഉണ്ടായിരുന്നവരെല്ലാം തന്നെ രോഗമുക്തി നേടി ആശുപത്രി വിട്ടതോടെ കേരളത്തില്‍ കൊറോണ ബാധിതര്‍ ഇല്ലാത്ത ഏക ജില്ലയായി കോട്ടയം മാറി. എങ്കിലും ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാകുന്നുണ്ട്. ഇന്ന് മൂന്ന് പേരെ കൂടി പ്രവേശിപ്പിച്ചു. ഇതോടെ ആശുപത്രി നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം നാലായി. എല്ലാവരും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണുള്ളത്. ഇന്ന് ഹോം ക്വാറൻറയിന്‍ നിര്‍ദ്ദേശിച്ച 14 പേരുള്‍പ്പെടെ 3265 പേരാണ് ജില്ലയില്‍ ഇപ്പോള്‍ ഗൃഹനിരീക്ഷണത്തിലുള്ളത്.
ജില്ലയിലെ ശനിയാഴ്ച വരെയുള്ള സ്ഥിതിവിവരകണക്കുകള്‍ ചുവടെ.
1. ജില്ലയില്‍ രോഗ വിമുക്തരായവര്‍ ആകെ - 3
2. വൈറസ് ബാധിച്ച് ആശുപത്രി ചികിത്സയിലുള്ളവര്‍ - 0
3. ഇന്ന് ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍ - 3
4. ആശുപത്രി നിരീക്ഷണത്തില്‍നിന്ന് ഇന്ന് ഒഴിവാക്കപ്പെട്ടവര്‍ - 0
5. ആശുപത്രി നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആകെ - 4 (കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍)
6. ഇന്ന് ഹോം ക്വാറന്‍റയിന്‍ നിര്‍ദേശിക്കപ്പെട്ടവര്‍ - 14
7. ഹോം ക്വാറന്‍റയിനില്‍നിന്ന് ഇന്ന് ഒഴിവാക്കപ്പെട്ടവര്‍ - 0
8. ഹോം ക്വാറന്‍റയിനില്‍ കഴിയുന്നവര്‍ ആകെ - 3265
9. ജില്ലയില്‍ ഇന്നു വരെ സാമ്പിള്‍ പരിശോധനയ്ക്ക് വിധേയരായവര്‍ - 276 (നിലവില്‍ പോസിറ്റീവ് - 0, നെഗറ്റീവ് - 239, ലഭിക്കാനുള്ള പരിശോധനാ ഫലങ്ങള്‍ - 34, നിരാകരിച്ച സാമ്പിളുകള്‍ - 3)
10. ഇന്ന് ഫലം വന്ന സാമ്പിളുകള്‍ - 6
11. ഇന്ന് പരിശോധനയ്ക്ക് അയച്ച സാമ്പിളുകള്‍ - 16
12. രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി കോണ്‍ടാക്ടുകള്‍ (ഇന്ന് കണ്ടെത്തിയത്) - 14
13. രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി കോണ്‍ടാക്ടുകള്‍ ആകെ - 144
14. രോഗം സ്ഥിരീകരിച്ചവരുടെ സെക്കന്‍ഡറി കോണ്‍ടാക്ടുകള്‍ (ഇന്ന് കണ്ടെത്തിയത്) - 0
15. രോഗം സ്ഥിരീകരിച്ചവരുടെ സെക്കന്‍ഡറി കോണ്‍ടാക്ടുകള്‍ ആകെ - 66
16. റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും ഇന്ന് പരിശോധനയ്ക്ക് വിധേയരായവര്‍ - 0
17. കണ്‍ട്രോള്‍ റൂമില്‍ ഇന്ന് വിളിച്ചവര്‍ - 27
18. കണ്‍ട്രോള്‍ റൂമില്‍ വിളിച്ചവര്‍ ആകെ - 2125
19. ടെലി കണ്‍സള്‍ട്ടേഷന്‍ സംവിധാനത്തില്‍ ഇന്ന് ബന്ധപ്പെട്ടവര്‍ - 16
20. ടെലി കണ്‍സള്‍ട്ടേഷന്‍ സംവിധാനത്തില്‍ ബന്ധപ്പെട്ടവര്‍ ആകെ - 598
21. ഹോം ക്വാറന്‍റയിന്‍ നിരീക്ഷണ സംഘങ്ങള്‍ ഇന്ന് സന്ദര്‍ശിച്ച വീടുകള്‍ - 2334
22. മെഡിക്കല്‍ സംഘം പരിശോധിച്ച അതിഥി തൊഴിലാളികള്‍ - 3147