03 April, 2020 08:55:52 PM
നിരോധനാജ്ഞ നിലനിൽക്കെ ജുമാ നമസ്‌കാരം: ഈരാറ്റുപേട്ടയില്‍ 23 പേര്‍ അറസ്റ്റില്‍
ഈരാറ്റുപേട്ട : കൊറോണ വൈറസിന്റെ സാമൂഹിക വ്യാപനം തടയുവാൻ വേണ്ടി ലോക് ഡൌൺ പ്രഖ്യാപിച്ചതിനൊപ്പം കോട്ടയം ജില്ലയിൽ നിരോധനാജ്ഞയും നിലനിൽക്കുന്ന സാഹചര്യത്തിൽ നിർദേശം ലംഘിച്ചു ജുമാ നമസ്‌കാരത്തിനായി സംഘടിച്ച 23 പേരെ ഈരാറ്റുപേട്ട പോലീസ് അറസ്റ്റു ചെയ്തു. ഈരാറ്റുപേട്ട നടയ്ക്കൽ തന്മയ സ്‌കൂളിലാണ് ഇവര്‍ ഒത്തുകൂടിയത്. സ്‌കൂൾ പ്രിന്‍സിപ്പലും അറസ്റ്റിലായവരിൽ ഉൾപ്പെടും.
അടച്ചിട്ട ക്ലാസ് മുറിക്കുള്ളിലായിരുന്നു പ്രാർത്ഥന നടത്തിയത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്. എസ്.ഡി.പി.ഐ നിയോജക മണ്ഡലം പ്രസിഡന്റ് പി.എച്ച് ഹസീബ്, സ്‌കൂൾ മാനേജർ കബീർ മനയ്ക്കൽ എന്നിവരുൾപ്പെടെ 23 പേരാണ് കസ്റ്റഡിയിലായത്. കോട്ടയം ജില്ലയിൽ നിരോധനാജ്ഞ നിലനില്‍ക്കുന്ന സാഹചര്യത്തിൽ നാലു പേരിൽ കൂടുതൽ സംഘം ചേരാൻ പാടില്ല എന്നാണ് നിയമം .