03 April, 2020 12:18:18 PM


ലോക്ഡൗണില്‍ ഒരു പഴയ നാടകകാലത്തിന്‍റെ ഓർമ്മയുമായി നടി സുരഭിലക്ഷ്മി

- സ്വന്തം ലേഖകന്‍



കോഴിക്കോട്: കോവിഡ് 19 വ്യാപനത്തിനിടെ പ്രഖ്യാപിക്കപ്പെട്ട ലോക്ഡൗണിനെ തുടര്‍ന്ന് വീണുകിട്ടിയ അവധി ദിനങ്ങള്‍ കാര്യമായി പ്രയോജനപ്പെടുത്തുകയാണ് സിനിമാ - സീരിയല്‍ താരം. കഴിഞ്ഞ ദിവസം തന്‍റെ പറമ്പില്‍ തൂമ്പയും ചൂലും ഒക്കെയായി ജോലിയിലേര്‍പ്പെട്ടിരിക്കുന്ന സുരഭിലക്ഷ്മിയുടെ ചിത്രങ്ങള്‍ ആരാധകര്‍ സമൂഹമാധ്യമങ്ങളിലൂടെ കണ്ടിരുന്നു.


ഇതിനിടെയാണ് തന്‍റെ പഠനകാലത്തെ അഭിനയജിവിതം സുരഭിലക്ഷ്മി അയവിറക്കുന്നത്. ഒരു പഴയ നാടകകാലത്തിന്‍റെ ഓർമ്മയായി തിയറ്റർ വർക്ക് ഷോപ്പിൽ അവതരിപ്പിച്ച നാടകത്തിൽ നിന്ന് എടുത്ത ഒരു ചിത്രം സുരഭിലക്ഷ്മി തന്‍റെ ഫേസ് ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത് ഒരു മണിക്കൂര്‍ മുമ്പാണ്.


"പഴയ നാടകകാലത്തിന്‍റെ ഓർമ്മ.... ദിലീഷ് പോത്തൻ ഉം ഞാനും പിന്നെ ശരത്തും. എംഎം തിയേറ്റർ പഠന കാലത്ത് ശ്രീശങ്കരാചാര്യ യൂണിവേഴ്സിറ്റിയിൽ മൂന്ന് ദിവസത്തെ പ്രശാന്ത് നാരായണൻ സാറിന്‍റെ തിയറ്റർ വർക്ക് ഷോപ്പിൽ അവതരിപ്പിച്ച നാടകത്തിൽ നിന്ന് ഒരു ക്ലിക്..." എന്ന കുറിപ്പോടെയാണ് ഈ ചിത്രം സുരഭിലക്ഷ്മി പോസ്റ്റ് ചെയ്തത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K