01 April, 2020 05:19:06 PM
ഏറ്റുമാനൂരില്‍ 450 പേര്‍ നിരീക്ഷണത്തില്‍; സംസ്ഥാനത്തിന് വെളിയില്‍ നിന്നെത്തിയവര്‍ 360 പേര്‍
ഏറ്റുമാനൂര്‍: കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് ഏറ്റുമാനൂര്‍ നഗരസഭാ പരിധിയില്‍ ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്നവരില്‍ 8 പേരെ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കി. നിശ്ചിത സമയപരിധി കഴിഞ്ഞിട്ടും ഇവരില്‍ രോഗലക്ഷണങ്ങള്‍ കാണാത്തതിനാലാണ് ഒഴിവാക്കപ്പെട്ടത്. വിദേശത്ത് നിന്നെത്തിയ 98 പേരും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 360 പേരുമാണ് ഏറ്റുമാനൂരില്‍ നിരീക്ഷണത്തിലുണ്ടായിരുന്നത്. വിദേശത്ത് നിന്നെത്തിയ 8 പേരെയാണ് ഇന്ന് നിരീക്ഷണത്തില്‍ നിന്നൊഴിവാക്കിയതെന്ന് എഎംഓ സജിത്കുമാര്‍ പറഞ്ഞു.