26 March, 2020 09:04:26 PM
കോട്ടയം ജില്ലയില്‍ 2910 പേര്‍ നിരീക്ഷണത്തില്‍; 7 പേര്‍ ആശുപത്രിയില്‍
കോട്ടയം: ജില്ലയില്‍ നിരീക്ഷണത്തില്‍ ആകെ 2910 പേര്‍. ഇവരില്‍ 2903 പേരും ഗൃഹനിരീക്ഷണത്തിലാണ്. ഇന്ന് 215 പേര്‍ക്ക് ഹോം ക്വാറന്‍റയിന്‍ നിര്‍ദ്ദേശിച്ചു. നിലവില്‍ ആശുപത്രി നിരീക്ഷണത്തില്‍ ഏഴ് പേര് ഉണ്ടെങ്കിലും ഒരാള്‍ മാത്രമാണ് കോവിഡ് 19 പരിശോധനാഫലം പോസിറ്റീവ് ആയി ചികിത്സയിലുള്ളത്. രണ്ട് പേര്‍ രോഗമുക്തി നേടിയിരുന്നു. ജില്ലയിലെ ഇന്ന് വരെയുള്ള സ്ഥിതിവിവരകണക്കുകള്‍ ചുവടെ.
1. ജില്ലയില്‍ ഇന്ന് ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍ - 0
2. ആശുപത്രി നിരീക്ഷണത്തില്‍നിന്ന് ഇന്ന് ഒഴിവാക്കപ്പെട്ടവര്‍ - 0
3. ആശുപത്രി നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആകെ - 7 (അഞ്ചു പേര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും രണ്ടു പേര്‍ കോട്ടയം ജനറല്‍ ആശുപത്രിയിലും)
4. ഇന്ന് ഹോം ക്വാറന്റയിന്‍ നിര്‍ദേശിക്കപ്പെട്ടവര്‍ - 215
5. ഹോം ക്വാറന്റയിനില്‍നിന്ന് ഇന്ന് ഒഴിവാക്കപ്പെട്ടവര്‍- 0
6. ഹോം ക്വാറന്റയിനില്‍ കഴിയുന്നവര്‍ ആകെ - 2903
7. ജില്ലയില്‍ ഇതുവരെ സാമ്പിള്‍ പരിശോധനയ്ക്ക് വിധേയരായവര്‍ - 214
8. നിലവില്‍ പോസിറ്റീവ് - 1
9. രോഗ വിമുക്തരായവര്‍- 2
10. നെഗറ്റീവ് - 186
11. ലഭിക്കാനുള്ള പരിശോധനാ ഫലങ്ങള്‍ - 24
12. നിരാകരിച്ച സാമ്പിളുകള്‍ - 3
13. ഇന്ന് പരിശോധനയ്ക്ക് അയച്ച സാമ്പിളുകള്‍ - 11
14. രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി കോണ്‍ടാക്ടുകള്‍ (ഇന്ന് കണ്ടെത്തിയത്) - 0
15. രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി കോണ്‍ടാക്ടുകള്‍ ആകെ - 123
16. രോഗം സ്ഥിരീകരിച്ചവരുടെ സെക്കന്‍ഡറി കോണ്‍ടാക്ടുകള്‍ ആകെ - 0
17. റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും ഇന്ന് പരിശോധനയ്ക്ക് വിധേയരായവര്‍ - 0
18. കണ്‍ട്രോള്‍ റൂമില്‍ ഇന്ന് വിളിച്ചവര്‍ - 100
19. കണ്‍ട്രോള്‍ റൂമില്‍ വിളിച്ചവര്‍ ആകെ - 1732
20. ടെലി കണ്‍സള്‍ട്ടേഷന്‍ സംവിധാനത്തില്‍ ഇന്ന് ബന്ധപ്പെട്ടവര്‍ - 45
21. ടെലി കണ്‍സള്‍ട്ടേഷന്‍ സംവിധാനത്തില്‍ ബന്ധപ്പെട്ടവര്‍ ആകെ - 354
22. ഹോം ക്വാറന്റയിന്‍ നിരീക്ഷണ സംഘങ്ങള്‍ ഇന്ന് സന്ദര്‍ശിച്ച വീടുകള്‍ - 1076
സംസ്ഥാനത്തിന് പുറത്ത് പഠിക്കുന്നവരും ജോലി ചെയ്യുന്നവരുമായ ഒട്ടേറെ ആളുകള്‍ നിലവില്‍ നാട്ടില്‍ എത്തിയിട്ടുണ്ട്. ഇവരെല്ലാം ഗൃഹനിരീക്ഷണത്തിലായിരിക്കണമെന്നും വിവരം ആരോഗ്യവകുപ്പിനെ അറിയിക്കണമെന്നും അധികൃതര്‍ പറയുന്നു.