25 March, 2020 01:25:52 PM


കള്ളുഷാപ്പുകളും അടച്ചു; കോട്ടയം ജില്ലയിലെ ഷാപ്പുകള്‍ 21 ദിവസം പ്രവര്‍ത്തിക്കില്ല



കോട്ടയം: കോവിഡ് 19 വ്യാപനത്തെ പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി കോട്ടയം ജില്ലയിലെ കള്ളുഷാപ്പുകളും അടച്ചു. ആളുകള്‍ കൂട്ടംകൂടുന്നത് ഒവിവാക്കാന്‍ ബുധനാഴ്ച മുതല്‍ മാര്‍ച്ച് 31 വരെ ഷാപ്പുകള്‍ അടച്ചിടണമെന്ന് കോട്ടയം ജില്ലാ ടോഡി ഷോപ്പ് അസോസിയേഷന്‍ ഭാരവാഹികള്‍ ഇന്നലെ ആഹ്വാനം ചെയ്തിരുന്നു.  ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി 21 ദിവസം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്.


ഷാപ്പുകള്‍ ദിവസവും രാവിലെ 10 മുതല്‍ 5 വരെ തുറക്കാമെന്ന് നേരത്തെ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലും പുതിയ നിര്‍ദ്ദേശം എത്താത്തതിനാല്‍ ഏതാനും ചില ഷാപ്പുകള്‍ മാത്രം തുറന്നിരുന്നു. എന്നാല്‍ കോവിഡ് 19നെതിരെയുള്ള ജാഗ്രതയുടെ ഭാഗമായി ഇന്ന് അഞ്ച് മണി മുതല്‍ 21 ദിവസം കോട്ടയം ജില്ലയില്‍ ഒരു ഷാപ്പുകളും തുറക്കുന്നതല്ലെന്ന്  ജില്ലാ പ്രസിഡന്‍റ് മോഹന്‍ദാസ് കാഞ്ചന അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K