23 March, 2020 12:59:52 PM
മരിച്ചെന്ന് വാർത്ത; 'നരകത്തിൽ നിന്നാണ് സംസാരിക്കുന്നത്' എന്ന് ബിഗ് ബോസ് താരം ജസ്‌ല
മലപ്പുറം: കൊണ്ടോട്ടിയിൽ നടന്ന അപകടത്തിൽ കൊല്ലപ്പെട്ടുവെന്ന വാർത്തയോട് പ്രതികരിച്ച് ബിഗ് ബോസ് മത്സരാർത്ഥി ജസ്‌ല മാടശ്ശേരി. ഒരു ഫേസ്ബുക് ലൈവിൽ വന്നാണ് താൻ ഇപ്പോൾ 'നരകത്തിൽ നിന്നാണ് സംസാരിക്കുന്നത്' എന്ന് പറഞ്ഞുകൊണ്ട് ജസ്‌ല പ്രതികരിക്കുന്നത്. തലയിൽ കൊമ്പും തോളിൽ ഒരു പൂച്ചയുമായാണ് ജസ്‌ല ലൈവിൽ എത്തിയത്. ജീവിച്ചിരിക്കുന്ന ആൾ മരിച്ചു എന്ന വാർത്ത വന്നതിൽ ജസ്‌ലയുടെ സുഹൃദ് സംഘത്തിൽ തന്നെ അമർഷമുണ്ട്.