19 March, 2020 03:24:10 PM


24-ാം വയസ്സിൽ കോടീശ്വരി; മിനി സ്‌ക്രീനിൽ തുടങ്ങിയ ജൈത്രയാത്രയുമായി ക്ളോ ഫെറി



2015ൽ ടെലിവിഷൻ അരങ്ങേറ്റത്തിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിയ ക്ളോ ഫെറി കേവലം 24 വയസ്സിനുള്ളില്‍ കോടീശ്വരിയായി.  എം.ടി.വി. ഷോയിലൂടെ ആദ്യമായി സ്‌ക്രീനിലെത്തിയ ക്ളോ എന്ന യുവ സെലിബ്രിറ്റി ബിഗ് ബ്രദർ താരം   ഉയരങ്ങൾ കീഴടക്കിയ വളരെ പെട്ടെന്ന്. ജിയോർടി ഷോർ എന്ന പരിപാടി, ഇൻസ്റ്റാഗ്രാം സ്‌പോൺസേർഡ് പോസ്റ്റുകൾ, പരിപാടികൾ, നിശാ ക്ലബുകൾ എന്നിവയിലെ സാന്നിധ്യമാണ് ക്ളോയെ വളർച്ചയുടെ പടവുകളിലൂടെ ഉയർത്തി. 


ഗ്ലാമറിന്‍റെ നിറകുടമെന്ന് തോന്നിക്കുന്ന ചിത്രങ്ങളാണ് ക്ളോയുടെ പ്ലസ് പോയിന്‍റ്. തന്‍റെ സമ്പാദ്യം കൈകാര്യം ചെയ്യാൻ രണ്ട് സ്ഥാപനങ്ങളെ ക്ളോ ചുമതലപ്പെടുത്തിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. 2018ൽ ഇവർ കോർപറേഷൻ നികുതി ഇനത്തിൽ മാത്രം 52.94 ലക്ഷം രൂപ അഥവാ 6,1000 പൗണ്ട് അടച്ചു കൊണ്ട് വാർത്തയിൽ ഇടം നേടിയിരുന്നു. ഈ വർഷം അതിലും ഭീമമായ തുക ക്ളോ നികുതിപ്പണമായി നൽകും എന്നാണ് കണക്കാക്കപ്പെടുന്നത്.


യാത്ര, വിനോദം, പബ്ലിസിറ്റി, ഗവേഷണം, ഓഫിസ് ചെലവ്, ശമ്പളം തുടങ്ങിയ ചിലവിനങ്ങൾ മാറ്റി നിർത്തിയാലും കഴിഞ്ഞ രണ്ട് വർഷത്തേക്കാൾ കൂടുതലാണ് ക്ളോയുടെ വരുമാനം. 3.4 മില്യൺ ഫോളോവർമാരാണ് ക്ളോയിന് ഇൻസ്റ്റാഗ്രാമിൽ മാത്രമായുള്ളത്. തന്‍റെ ഒറ്റപോസ്റ്റിനു മാത്രം ആയിരക്കണക്കിന് പൗണ്ടാണ് ക്ളോ ചാർജ് ചെയ്യുന്നതെന്ന് സംസാരമുണ്ട്. ക്ളോ ഫെറി തന്‍റെ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

https://www.instagram.com/chloegshore1/



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K