16 March, 2020 09:30:06 PM
രജിത് കുമാർ ഒളിവിൽ; വിമാനത്താവളത്തിൽ സ്വീകരണം ഒരുക്കിയ രണ്ടു പേർ അറസ്റ്റിൽ
കൊച്ചി: ബിഗ് ബോസ് ഷോയില്‍ നിന്നു പുറത്തായ മത്സരാർഥിക്ക് നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വീകരണം നൽകിയ സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. പെരുമ്പാവൂർ സ്വദേശികളായ മുഹമ്മദ് അഫ്സൽ, നിബാസ് എന്നിവരാണ് അറസ്റ്റിലായത്. കേസിലെ മുഖ്യപ്രതി രജിത് കുമാർ ഒളിവിലാണ്. അദ്ദേഹത്തിനെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പ്രതികളെ അറസ്റ്റ് ചെയ്യും. സ്വീകരണത്തിൽ പങ്കെടുത്ത ഓരോരുത്തരെയും സിസിടിവി ദൃശ്യങ്ങളിലൂടെ പോലീസ് മനസിലാക്കി വരികയാണ്.