12 March, 2020 07:41:38 AM


എഞ്ചിന്‍റെ മുന്നില്‍ കുടുങ്ങിയ യുവാവിന്‍റെ മൃതദേഹവുമായി ട്രയിന്‍ ഓടിയത് 4 കിലോമീറ്റർ



കോട്ടയം: റെയിൽ പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിനിന്‍റെ മുൻഭാഗത്തെ ഹുക്ക് തലയിൽ തുളച്ച് കയറിയ  യുവാവിന്‍റെ മൃതദേഹവുമായി ട്രെയിൻ ഓടിയത് നാലു കിലോമീറ്റർ. ഇന്നലെ രാവിലെ ചിങ്ങവനത്തിനും ചങ്ങനാശേരിക്കുമിടയിലെ പാപ്പാഞ്ചിറയിലാണ് സംഭവം. കുറിച്ചി മലകുന്നം ചേരിക്കളം പരേതനായ ജോസിന്‍റെയും ലിസിയാമ്മയുടെയും മകന്‍ ലിജോ (29) ആണ് മരിച്ചത്.


കൊല്ലം എറണാകുളം പാസഞ്ചർ പാപ്പാഞ്ചിറ ക്രോസിന് സമീപമെത്തിയപ്പോഴാണ് മുണ്ട് ധരിച്ചെത്തിയ  യുവാവ് പാളം മുറിച്ച് കടക്കാൻ ശ്രമിച്ചത്, ഇയാൾ ട്രാക്കിൽ നിന്ന് ഓടി മാറിയെന്ന് ധരിച്ച ലോക്കോ പൈലറ്റ് പിന്നീട് ചിങ്ങവനം വരെ ട്രെയിൻ സാവധാനത്തിൽ ഓടിച്ചെത്തി. സ്റ്റേഷനില്‍ എത്തിയപ്പോഴാണ് യുവാവ് ട്രയിനിന്‍റെ മുന്നില്‍ കുരുങ്ങികിടക്കുന്നത് ശ്രദ്ധയില്‍പെട്ടത്. അപ്പോഴേക്കും ഇയാള്‍ മരിച്ചിരുന്നു.


ചിങ്ങവനം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ച്  മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ജോസി ജോസ് സഹോദരനാണ്. സംസ്കാരം ഇന്ന് 10ന് പൊടിപ്പാറ തിരുകുടുംബ ദേവാലയത്തില്‍. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K